ബിഎസ്‌എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഭിനന്ദന്‍-151

ബിഎസ്‌എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഭിനന്ദന്‍-151 എന്ന പ്ലാന്‍ പുറത്തിറക്കി. 151 രൂപയുടെ പ്ലാന്‍ ആണ് ഇത്. ഡല്‍ഹി, മുംബൈ അടക്കം ബിഎസ്‌എന്‍എല്ലിന്റെ എല്ലാ സര്‍ക്കിളിലുമുളള ഉപയോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭ്യമാകും.

അണ്‍ലിമിറ്റഡ് കോളുകള്‍, ദിനവും 1 ജിബി ഡാറ്റ, 100 എസ്‌എംഎസ് എന്നിവയാണ് പ്ലാനില്‍ കിട്ടുക. ബിഎസ്‌എന്‍എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അഭിനന്ദന്‍-151 പ്ലാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎസ്‌എന്‍എല്ലിന്റെ പ്രൊമോഷണല്‍ ഓഫറിന്റെ ഭാഗമായാണ് ഈ പ്ലാന്‍ പുറത്തിറക്കിയത്.

180 ദിവസമാണ് ബിഎസ്‌എന്‍എല്‍ 151 രൂപ പ്ലാനിന്റെ കാലാവധി. എന്നാല്‍, ഡാറ്റയില്‍ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്‌എംഎസും 24 ദിവസം മാത്രമാണ് ലഭിക്കുക. ഒരു ദിവസം 1 ജിബി വച്ച്‌ 24 ജിബിയാണ് ഈ പ്ലാനില്‍ ആകെ കിട്ടുക.

എസ്‌എംഎസ് 24 ദിവസവും 100 എണ്ണം വീതം കിട്ടും. പുതിയ ബിഎസ്‌എന്‍എല്‍ കണക്ഷന്‍ എടുക്കുന്നുവര്‍ക്കും നിലവില്‍ കണക്ഷനുളളവര്‍ക്കും ഈ പ്ലാന്‍ ഉപയോഗപ്പെടുത്താം. ലോകകപ്പ് സീസണില്‍ ലൈവ് മാച്ചുകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ പ്രയോജനകരമാണ്.

11 RDads Place Your ads small

Avatar

News Editor

Read Previous

ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളത്തേക്ക് മാറ്റി

Read Next

വിവാദ കാർട്ടൂൺ പുരസ്കാരം പിൻവലിക്കില്ല

error: Content is protected !!