96 രൂപ മുടക്കിയാല്‍ 28 ദിവസം പ്രതിദിനം 10 ജി.ബി ഡാറ്റ: ഉടൻ വരുന്നു ബിഎസ്എൻഎല്ലിന്റെ 4ജി പ്ലാൻ

bsnl, 4g plan

ഡാറ്റ പ്ലാനുകളുടെ നിരക്കുകള്‍ വന്‍തോതില്‍ കുറയ്ക്കാന്‍ ബിഎസ്‌എന്‍എല്‍. പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ 96 രൂപ നല്‍കിയാല്‍ മതി. കാലാവധിയാകട്ടെ 28 ദിവസവും. പദ്ധതി ഉടനെ നടപ്പാക്കും. ഈ പ്ലാനില്‍ ഡാറ്റമാത്രമേ ലഭ്യമാകൂ. ഇതേ പ്ലാന്‍തന്നെ 236 രൂപ നിരക്കില്‍ 84 ദിവസകാലാവധിയില്‍ ലഭിക്കും.

നിലവില്‍ എല്ലായിടത്തും പുതിയ പ്ലാന്‍ ലഭിക്കില്ല. കമ്ബനിയ്ക്ക് 4ജി കണക്ടിവിറ്റിയുള്ള ആന്ധ്ര പ്രദേശ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, കേരളം, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാകും ആദ്യം നടപ്പാക്കുക. മറ്റ് കമ്ബനികളുടെ ഡാറ്റ പ്ലാനുകളുമായി തരതമ്യംചെയ്യുമ്ബോള്‍ ബിഎസ്‌എന്‍എലിന്റെ പ്ലാന്‍ ആകര്‍ഷകമാണ്. വൊഡാഫോണിന്റെ 499 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ഡാറ്റയും 100 എസ്‌എംഎസുമാണ് സൗജന്യമായി ലഭിക്കുക. 70 ദിവസമാണ് കാലാവധി.

ജിയോയുടെ സമാനമായ പ്ലാനില്‍ 555 രൂപയാണ് നിരക്ക്. പ്രതിദിനം 1.5 ജി.ബി ഡാറ്റയും 100 എസ്‌എംഎസും നിശ്ചിത മണിക്കൂര്‍ മറ്റ് നെറ്റ വര്‍ക്കുകളിലേയ്ക്ക് സംസാര സമയവും സൗജന്യമാണ്. 84 ദിവസമാണ് കാലാവധി. എയര്‍ടെലിന്റെ 249 രൂപയുടെ പ്ലാനില്‍ 1.5 ജി.ബി പ്രതിദിനം സൗജന്യമായി ലഭിക്കും. പരിധിയില്ലാതെ വിളിക്കാം. 100 എസ്‌എംഎസും സൗജന്യമാണ്. കാലാവധിയാകട്ടെ 28 ദിവസവുമാണ്.

Read Previous

സത്യപ്രതിജ്ഞ ഞായറാഴ്ച

Read Next

അസം പൗരത്വ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി

error: Content is protected !!