‘ബ്രേക്ക് ദി ചെയിൻ’ ഡയറിയുമായി ഈസ്റ്റ് മാറാടി സ്കൂൾ

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറവിട നിർണ്ണയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ‘ബ്രേക്ക് ദി ചെയിൻ ഡയറി’ തയ്യാറാക്കി മാറാടി ഗ്രാമപഞ്ചായത്തിലും മൂവാറ്റുപുഴ ടൗണിലും വിതരണം ചെയ്ത് കൊണ്ട് ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ  നാഷണൽ സർവീസ് സ്കീം യൂണിറ്റിലെയും മറ്റു ക്ലബുകളിലെയും  വിദ്യാർത്ഥികൾ മാതൃകയാകുന്നു. സ്കൂളിന് പരിസരത്തെ  ഓട്ടോ-ടാക്സി ഡ്രൈവർമാർക്കും കടക്കാർക്കുമാണ് ആദ്യഘട്ടത്തിൽ ഡയറി നൽകുന്നത്. കടകളിൽ വരുന്നതോ , വാഹനത്തിൽ കയറുന്നതോ ആയ  ആളുകളുടെ വിശദാംശങ്ങൾ എഴുതി സൂക്ഷിക്കുവാൻ പൊതു ഇടങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് വിദ്യാർത്ഥി വളണ്ടിയർമാരും അധ്യാപകരും ഈ പ്രവർത്തനത്തിലൂടെ  ശ്രമിക്കുന്നത്. വാഹനത്തിൻ്റെ ഡ്രൈവറും, കടകളിലെ ഉടമയോ ,ഒരു തൊഴിലാളിയോ ആയിരിയ്ക്കണം ഈ ഡയറി എഴുതേണ്ടത് അല്ലാതെ പൊതുജനങ്ങളെ കൊണ്ടാകരുത്. തീയതി, സമയം, പേര്, മേൽവിലാസം തുടങ്ങിയ പ്രധാനപ്പെട്ടവയാണ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിൽ രേഖകൾ സൂഷിച്ചാൽ ഭാവിയിൽ നിർഭാഗ്യവശാൽ വന്നേക്കാവുന്ന സാഹചര്യങ്ങൾക്ക് ഉപകാരപ്പെടും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള വിതരണത്തിനു ആരോഗ്യ വകുപ്പിന്റേയും പോലീസിന്റേയും സഹകരണവുമുണ്ട്.
കോവിഡ് രോഗവ്യാപനം അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു ഡയറി എഴുതി സൂക്ഷിക്കുന്നതിലൂടെ മഹത്തായ സാമൂഹിക സുരക്ഷാ ജാഗ്രത പ്രവർത്തനത്തിൽ പൊതുജനങ്ങൾക്കും ഓട്ടോ ടാക്സി ഡ്രൈവർ മാർക്കും ഒപ്പം വിദ്യാർത്ഥികൾക്കും പങ്കാളിയാകാൻ കഴിയുന്നുവെന്ന് നാഷണൽ സർവ്വീസ് സ്കീം എറണാകുളം ജില്ലാ കോർഡിനേറ്റർ ഡോ. വിപുൽ മുരളി പറഞ്ഞു. മുവാറ്റുപുഴ പോലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാറിന് ആദ്യപ്രതി നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലതാ ശിവൻ, വൈസ് പ്രസിഡൻ്റ് കെ.യു ബേബി, വാർഡ് മെമ്പർമാരായ മുരളി കെ.എസ്, ബാബു തട്ടാർക്കുന്നേൽ തുടങ്ങിയവർക്കും നൽകി.
സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, ഹെഡ്മിസ്ട്രസ് സഫിയ സി.പി, പി.റ്റി.എ പ്രസിഡൻ്റ് പി.റ്റി.അനിൽകുമാർ, മദർ പി.റ്റി.എ ചെയർപേഴ്സൺ സിനിജ സനൽ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി.അവിരാച്ചൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, രതീഷ് വിജയൻ, സ്കൂൾ കൗൺസലർ ഹണി വർഗീസ്, പൗലോസ് റ്റി തുടങ്ങിയവരുടെ നേതൃത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.

Read Previous

ജമ്മുകാശ്മീരില്‍ ഒരു ജവാന് വീരമൃത്യു

Read Next

ചാവക്കാട് കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം ലഭിച്ചു

error: Content is protected !!