കരിംഞ്ചന്തയും കൃത്രിമ വിലവര്‍ദ്ധനവും മൂവാറ്റുപുഴയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl,KARTHIK IPS,RAID

മൂവാറ്റുപുഴ: പൂഴ്ത്തിവയ്പും കരിംഞ്ചന്തയും കൃത്രിമ വിലവര്‍ദ്ധനവും വ്യാപകമായെന്ന പരാതി ഉയര്‍ന്നതോടെ മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനങ്ങളില്‍ അധിക്യതരുടെ സംയുക്ത പരിശോധന. കോവിഡ് 19 നെ തടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ പൂഴ്ത്തിവയ്പും കരിചന്തയും കൃത്രിമ വിലവര്‍ദ്ധനവും കണ്ട് പിടിക്കുന്നതിനായി മൂവാറ്റുപുഴ ആര്‍.ഡി.ഒ സാബു.കെ.ഐസക്കിന്റെ നേതൃത്വത്തിലാണ് മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലേയും മൊത്തവിതരണ കടകളിലും ഗോഡൗണുകളിലും പരിശോധന നടത്തിയത്.

ചില സ്ഥാപനങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടി വാങ്ങുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. അരി,കടല, പഞ്ചസാര അടക്കം 10 മുതല്‍ ഇരുപത് രൂപയോളം രൂപയുടെ വില വര്‍ദ്ധന വിലാണ് ചില കച്ചവടക്കാര്‍ വിറ്റതത്രേ. ചിലര്‍ വില്‍പ്പനക്ക് തയ്യാറാവാതിരുന്നതും പരാതിക്ക് കാരണമായി. റെയ്ഡ് തുടങ്ങിയതോടെ ചിലര്‍ കടകളടച്ച് മുങ്ങി. പരിശോധനയ്ക്ക് തഹസീല്‍ദാര്‍, പോലീസ്, താലൂക്ക് സപ്ലൈഓഫീസര്‍, അളവ്-തൂക്ക വിഭാഗത്തിന്റെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധിക്യതര്‍ അറിയിച്ചു..

Read Previous

റോഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ഭക്ഷണവും ഗ്ലൗസും മാസ്‌കും സാനിറ്റൈസറും ഉറപ്പാക്കണം

Read Next

ഒരു മാസം വൈദ്യുതി ചാര്‍ജ്ജ് ഒഴിവാക്കി നല്‍കണം : എം.എല്‍.എ

error: Content is protected !!