ഒഡീഷയില്‍ ബിജെഡി എം എല്‍ എ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി : നവീന്‍ പട്നായിക്കിന് തിരിച്ചടിയായി ഒഡീഷയിലെ എം എല്‍ എ ബിജെപിയിലേക്ക്. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേയാണ് ബിജെഡി എം എല്‍ എ ദാമോദര്‍ റൗത് ബിജെപിയില്‍ ചേര്‍ന്നത് . ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത്‌ എത്തിയ റൗത്, ഒഡീഷയില്‍ നിന്നുള്ള കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനില്‍ നിന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗും ചടങ്ങില്‍ പങ്കെടുത്തു.

നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള നാലു മന്ത്രി സഭയിലും റൗത് അംഗമായിരുന്നു.സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താനായിരിക്കും തന്റെ ഇനിയുള്ള പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു.ബിജെഡി എം പി ബാലഭദ്ര മജ്ഹിയും ഇന്നലെ പാര്‍ട്ടി വിട്ടിരുന്നു . പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള അവഗണന സഹിക്കാനാകാതെയാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് അദ്ദേഹവും വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ്,സിപിഎം,തൃണ്മൂല്‍ പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖരാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ബിജെപിയില്‍ ചേര്‍ന്നത് . ഗുജറാത്തില്‍ നാലു ദിവസം കൊണ്ട് നാലു കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ബിജെപി യിലേയ്ക്ക് വന്നപ്പോള്‍ ഇന്ന് കേരളത്തിലെ തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ടോം വടക്കനാണ് പാര്‍ട്ടിയിലേക്ക് വന്നത്.

Subscribe to our newsletter

Leave A Reply

Your email address will not be published.