ബിശ്വാസ് മേത്തെ പുതിയ ചീഫ് സെക്രട്ടറി, ഉന്നതര്‍ക്ക് സ്ഥാനചലനം

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

  • ഡോ. ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി.
  • ടി കെ ജോസ് പുതിയ ആഭ്യന്തര സെക്രട്ടറി.
  • വി വേണു പുതിയ പ്ലാനിംഗ് ബോർഡ് സെക്രട്ടറി.
  • ഇഷിതാറോയ് കാർഷികോല്പാദന കമ്മീഷണർ.
  • ജയത്തിലക്ക് പുതിയ റവന്യു സെക്രട്ടറി.
  • തിരുവനന്തപുരം കലക്ടർ ഗോപാലകൃഷ്ണനെ മലപ്പുറം കളക്ടർ ആക്കി.
  • നവജോദ് സിംഗ് ഖോസ തിരുവനന്തപുരം കലക്ടർ
  • എം അഞ്ജന കോട്ടയം കളക്ടർ
  • ആർ ശ്രീലേഖ IPS പുതിയ ഫയർ ഫോഴ്‌സ് മേധാവി.
  • എം ആർ അജിത് കുമാർ IPS പുതിയ ട്രാൻസ്‌പോർട്ട് കമ്മീഷണർ.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILYകേരളത്തിന്റെ ഭരണം കയ്യാളുക ഇനി രണ്ട് അന്യസംസ്ഥാനക്കാര്‍. സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര – വിജിലന്‍സ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31-ന് വിരമിക്കുന്ന മുറയ്ക്ക് ബിശ്വാസ് മേത്ത അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും. ബിശ്വാസ് മേത്തയുടെ സ്ഥാനാരോഹണത്തോടെ സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയും ഭരണസംവിധാനത്തിന്റെ തലവനായ ചീഫ് സെക്രട്ടറിയും അന്യസംസ്ഥാനക്കാരാവും എന്നൊരു പ്രത്യേകതയുണ്ട്.

Related News:  സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ പായുന്നു. വെള്ളിയാഴ്ച 416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു, 112 പേര്‍ രോഗമുക്തരായി.

ചീഫ് സെക്രട്ടറി മാറുന്നതിനിടൊപ്പം ഐഎഎസ് തലപ്പത്ത് കാര്യമായ അഴിച്ചു പണിയാണ് സര്‍ക്കാര്‍ നടത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനെ അഭ്യന്തര-വിജിലന്‍സ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ തിരുവനന്തപുരം കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവജ്യോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍. ഡോ.വി.വേണുവിനെ ആസൂത്രണബോര്‍ഡ് സെക്രട്ടറിയായി നിയമിച്ചു. വി. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ആലപ്പുഴ കളക്ടര്‍ എം.അജ്ഞനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കാര്‍ഷികോത്പന്ന കമ്മീഷണറായി ഇഷിതാ റോയിയെ നിയമിച്ചു.

1986 ബാച്ചുകാരനായ നിയുക്ത ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 28 വരെ അദ്ദേഹത്തിന് സര്‍വ്വീസ് ബാക്കിയുണ്ട്. 31-ന് വിരമിക്കുന്ന നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസിനെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചേക്കും എന്നാണ് സൂചന. ബിശ്വാസ് മേത്തയുടെ സ്ഥാനാരോഹണത്തോടെ സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയും ഭരണസംവിധാനത്തിന്റെ തലവനായ ചീഫ് സെക്രട്ടറിയും അന്യസംസ്ഥാനക്കാരാവും എന്നൊരു പ്രത്യേകതയുണ്ട്.

Read Previous

പ്രവാസികളോട് കാട്ടുന്നത് മനുഷ്യത്വരഹിതമായ നടപടി: ഉമ്മന്‍ ചാണ്ടി

Read Next

ജൂലായ് ആറുമുതൽ ഗൂഗിളിന്റെ ഓഫീസുകൾ തുറക്കും

error: Content is protected !!