ബി​ഗ്ബോ​സ് താ​ര​ത്തെ സ്വീ​ക​രി​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​വ​ര്‍​ക്കെ​തി​രെ കേ​സ്

bigboss, rejith

കൊ​ച്ചി: ബി​ഗ്ബോ​സി​ല്‍ നി​ന്ന് പു​റ​ത്താ​യ താ​ര​ത്തെ സ്വീ​ക​രി​ക്കാ​ന്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ഗ്ബോ​സ് താ​രം ര​ജി​ത് കു​മാ​റി​നെ സ്വീ​ക​രി​ക്കാ​നാ​ണ് 100 ലേ​റെ വ​രു​ന്ന ആ​രാ​ധ​ക​ര്‍‌ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ടി​ച്ചു കൂ​ടി​യ​ത്.  കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ര​ന്നു. ഈ ​നി​ര്‍​ദേ​ശം ലം​ഘി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ്, ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. പേ​ര​റി​യാ​വു​ന്ന നാ​ല് പേ​ര്‍​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 75 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. മ​നു​ഷ്യ ജീ​വ​നേ​ക്കാ​ള്‍ വി​ല താ​രാ​രാ​ധ​ന​യ്ക്കി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

Read Previous

തിരുവനന്തപുരത്ത് ഇറ്റലി പൗരനും മൂന്നാറില്‍ ബ്രിട്ടീഷ് പൗരനും സഞ്ചരിച്ച റൂട്ട് മാപ്പ്

Read Next

കൊറോണ നിയന്ത്രണം ലംഘിച്ച്‌ കൊല്ലത്ത് കല്ല്യാണത്തിനെത്തിയത് ആയിരങ്ങള്‍

error: Content is protected !!