എലീനയോട് ഫുക്രുവിന് പ്രണയമോ?

bigboss, fukuru, eleena, arya

ബിഗ് ബോസ് വീട്ടില്‍ നിന്ന് കണ്ണിന് അസുഖം പിടിച്ച് എലീന പോയതിന്റെ സങ്കടം ആര്യയുമായി പങ്കുവയ്‍ക്കുകയായിരുന്നു ഫുക്രു. ഫുക്രു ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ആര്യ വന്നിരിക്കുകയായിരുന്നു. ഫുക്രുവിനെ നോക്കി ആര്യ ചിരിച്ചു. ഭക്ഷം കഴിക്കുകയായിരുന്ന ഫുക്രുവിന് ആര്യ വന്നതിന്റെ ഉദ്ദേശ്യം മനസ്സിലായി. കഴിഞ്ഞ ദിവസം മുതല്‍ താൻ ഭ്രാന്ത് പിടിച്ചിരിക്കുകയായിരുന്നുവെന്ന് ഫുക്രു പറഞ്ഞു. അതെ, അതു മനസ്സിലായി അതുകൊണ്ടാണ് താൻ വന്നത് എന്ന് ആര്യ പറഞ്ഞു. പ്രേമമൊന്നുമല്ല, നല്ല ആത്മബന്ധം ആണ് എന്ന് ഫുക്രു പറഞ്ഞു. അതെ നല്ല ഫ്രണ്ട്ഷിപ്പ്, അത് നല്ലതാണ് എന്ന് ആര്യയും പറഞ്ഞു. അവള്‍ക്ക് നല്ല ഒരു റിലേഷൻഷിപ്പ് ഉണ്ട് എന്നത് തനിക്ക് അറിയാം, തന്റെ കാര്യം അവള്‍ക്കുമറിയാമെന്നും ഫുക്രു പറഞ്ഞു. അവള്‍ പോയതുകൊണ്ട് ഡൌണാകല്ലേ, മിസ്സിംഗ് എല്ലാവര്‍ക്കും തോന്നുന്നുണ്ട്.

അവള്‍ തിരിച്ചുവരുമെന്ന് ആര്യ പറഞ്ഞു. അവളെയാണ് തനിക്കും ഏറ്റവും മിസ് ചെയ്യുന്നത് എന്നും ആര്യ പറഞ്ഞു. അതെ എല്ലായിടത്തും ഓടിച്ചാടി നടക്കുന്നത് അല്ലേ എന്ന് ഫുക്രു പറഞ്ഞു. എന്താണ് എലീനയെ കുറിച്ച് ബിഗ് ബോസ് പറഞ്ഞത് എന്നും ഫുക്രു അന്വേഷിച്ചു. അസുഖം മാറാൻ ഒരു ആഴ്‍ച അല്ലെങ്കില്‍ നാലോ അഞ്ചോ ദിവസമാണ് വേണ്ടത് അതുകഴിഞ്ഞാല്‍ കുഴപ്പമില്ല എന്നും ആര്യ പറഞ്ഞു. ഉഷാറായി ഇരിക്കൂ അല്ലെങ്കില്‍ അവള്‍ വരുമ്പോള്‍ താൻ പറഞ്ഞുകൊടുക്കും എന്നും ആര്യ പറഞ്ഞു. പറഞ്ഞുകൊടുക്കേണ്ടെങ്കില്‍ ചുണക്കുട്ടിയായി നില്‍ക്കൂവെന്നും ആര്യ പറഞ്ഞു.

Read Previous

ആലപ്പുഴയില്‍ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ

Read Next

വീട്ടമ്മയുടെ മൂക്കില്‍ കുരുങ്ങി ‘നറുനായ’

error: Content is protected !!