ഫഹദേ, മോനെ… നീ ഹീറോയാടാ … ഹീറോ…!!!; ട്രാന്‍സ്‌ സിനിമ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന്‌ സംവിധായകന്‍ ഭദ്രന്‍

BHADRAN, TRANCE, FAHAD,

ട്രാന്‍സ്‌ സിനിമ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന്‌ സംവിധായകന്‍ ഭദ്രന്‍. വെള്ളയടിച്ച പുരോഹിത വര്‍ഗ്ഗം ഉള്ള എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്‍ക്കും നേരെയാണ് ഈ ചിത്രം എന്ന്‌ ഭദ്രന്‍ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

പല പാഴ് വാക്കുകളും കേട്ടാണ് ഞാന്‍ ട്രാന്‍സ് കാണാന്‍ കേറിയത്‌. എവിടെയോ മനസ്സ് അപ്പഴും പറയുന്നുണ്ടായിരുന്നു, ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ കരുത്തുള്ളവരാണ്, അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമാ ആവില്ല എന്ന് !

മനസ്സ് പറഞ്ഞത് പോലെ സംഭവിച്ചു…
The Trance is an incomparable experience for a human Mind. എവിടെയൊക്കയോ ഞാനും ആ വലയത്തില്‍ നഷ്ട്ടപെട്ടു! An excellent Depiction!

സിനിമകളില്‍ സ്ഥിരം കേള്‍ക്കുന്ന, ഒരിടത്തൊരു ആന ഉണ്ടാരുന്നു, ആ ആനയ്ക്കു ഒരു പാപ്പാന്‍ ഉണ്ടായിരുന്നു, പാപ്പാന് ഒരു പെണ്ണുണ്ടാരുന്നു… അങ്ങനെ അല്ലാത്ത ഒരു കഥയെ, മലയാളി എന്തെ ഇങ്ങനെ പറയുന്നതെന്ന് ഓര്‍ത്തു ദുഃഖം തോന്നി!!

ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാന്‍സ് … ക്രിസ്തു 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, “വെള്ളയടിച്ച കുഴിമാടങ്ങളെ” എന്ന്!!
ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഞാന്‍ പറയട്ടെ, ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം … ഇതൊരു മതത്തെ മാത്രം അടച്ച്‌ ആക്ഷേപിച്ചതായി കണ്ടാല്‍ കഷ്ട്ടം! വെള്ളയടിച്ച പുരോഹിത വര്‍ഗ്ഗം ഉള്ള എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്‍ക്കും നേരെയാണ് ഈ ചിത്രം.

Read Previous

പുൽവാമ കേസിലെ പ്രതിക്ക് ജാമ്യം എന്ന വാര്‍ത്ത തെറ്റെന്ന് എന്‍ഐഎ

Read Next

നി​ല​മ്പൂരി​ല്‍​നി​ന്നും വി​ദ്യാ​ര്‍​ഥി​യെ കാണാതായി

error: Content is protected !!