ആം​ഗ​ല മെ​ര്‍​ക്ക​ലി​ന്‍റെ ആ​ദ്യ സാമ്പിള്‍ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

berlin, angela merkkal, covid test, negative

ബെ​ര്‍​ലി​ന്‍: കോ​വി​ഡ്-19 സം​ശ​യ​ത്തെ തു​ട​ര്‍​ന്നു ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ആം​ഗ​ല മെ​ര്‍​ക്ക​ലി​ന്‍റെ ആ​ദ്യ സാ​ന്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. മെ​ര്‍​ക്ക​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് മെ​ര്‍​ക്ക​ല്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും മെ​ര്‍​ക്ക​ലി​ന്‍റെ സാ​ന്പി​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം 29,056 പേ​ര്‍​ക്ക് ജ​ര്‍​മ​നി​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 4,183 പേ​ര്‍​ക്ക് 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജ​ര്‍​മ​നി​യി​ല്‍ കൊ​റോ​ണ​യെ തു​ട​ര്‍​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം123 ആ​യി.

Read Previous

കൊച്ചിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനത്തിന് നിയന്ത്രണം

Read Next

“കൊ​റോ​ണ’ എ​ന്ന് വി​ളി​ച്ച്‌ മ​ണി​പ്പൂ​ര്‍ യു​വ​തി​യു​ടെ ദേ​ഹ​ത്ത് തു​പ്പി

error: Content is protected !!