മുന്‍ കേന്ദ്രമന്ത്രിയുടെ മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

bengaluru, covid

ബംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയായ ബിജെപി എംപിയുടെ മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയിലെ ദാവന്‍ഗെരെ എംപി ജി എം സിദ്ധേശ്വരയുടെ മകള്‍ അശ്വനിയുടെ പരിശോധനാ ഫലമാണ് പോസ്റ്റീവ്. ദാവന്‍ഗെരെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അശ്വനി ന്യയോര്‍ക്ക് വഴി ഗയാനയില്‍ നിന്ന് ബംഗളൂരുവില്‍ തിരിച്ചെത്തിയത് മാര്‍ച്ച്‌ 20നാണ്. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയില്‍ എത്തി അവിടെ നിന്നാണ് ബംഗളൂരുവിലേക്ക് തിരിച്ചത്.അമേരിക്കയില്‍ നിന്ന് തന്റെ മകള്‍ നാട്ടില്‍ തിരിച്ചെത്തിയതായി സിദ്ധേശ്വര അധികൃതരെ അറിയിച്ചിരുന്നു. അശ്വനിയുടെ കൂടെ യാത്ര ചെയ്തിരുന്ന രണ്ടു മക്കളുടെ സ്രവപരിശോധന ഫലം പുറത്തുവന്നിട്ടില്ല. കുട്ടികളും നിരീക്ഷണത്തിലാണ്. സിദ്ധേശ്വരയുടെ ഫലം നെഗറ്റീവാണ്. ഇതുവരെയുളള കണക്കനുസരിച്ച കര്‍ണാടകയില്‍ 41 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച മാത്രമാണ് പുതുതായി എട്ടുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അസുഖം ഭേദമായതിനെ തുടര്‍ന്ന് മൂന്ന് പേരെ വീടുകളിലേക്ക് പറഞ്ഞയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read Previous

കാര്‍ഷിക മേഖലക്ക് മുന്‍തൂക്കം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

Read Next

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും

error: Content is protected !!