ലിപ്‌ലോക്കും ലൈംഗികതയും, ബ്യൂട്ടിഫുള്‍ ട്രെയിലറിനെതിരെ രൂക്ഷവിമര്‍ശനം

ലൈംഗികതയുടെ അതിപ്രസരം കൊണ്ട് ബ്യൂട്ടിഫുള്‍ ട്രെയിലര്‍ വിവാദമാകുന്നു. രാം ഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന അഗസ്ത്യ മഞ്ജു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് ബ്യൂട്ടിഫുള്‍.

ചിത്രം രംഗീലയുടെ രണ്ടാം ഭാഗം പോലെയാണെന്ന് ട്രെയിലര്‍ ട്വീറ്റ് ചെയ്തുകൊണ്ട് രാം ഗോപാല്‍ വര്‍മ പറഞ്ഞു. അതേസമയം, പാര്‍ത് സുരിയും നൈന ഗാംഗുലിയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. അമിതമായ ഗ്ലാമര്‍ രംഗങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇതൊരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നാണ് ആളുകള്‍ പറയുന്നത്.

ചേരിനിവാസികളായ രണ്ട് പേര്‍ പ്രണയത്തിലാകുന്നു,? എന്നാല്‍ അതില്‍ ഒരാള്‍ പെട്ടെന്ന് വലിയ നിലയില്‍ എത്തുന്നതും അതിന് ശേഷമുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

Read Previous

മലപ്പുറത്ത് തെരുവുനായ ആക്രമണം, നാല് പേര്‍ക്ക് പരിക്ക്

Read Next

ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും:  വക്കാലത്തില്‍ ഒപ്പിട്ടു 

error: Content is protected !!