കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

BDJS, THUSHAR VELLAPPALLY

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സുഭാഷ് വാസുവിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്നും തുഷാര്‍ പറഞ്ഞു. സുഭാഷ് വാസു പാർട്ടിയെയും സമുദായത്തെയും വഞ്ചിച്ചു. സുഭാഷ് വാസു ഒറ്റയ്ക്ക് മാറി നിന്ന് ബിഡിജെഎസിനെ എങ്ങനെ പിളർത്തും. രാജിവക്കണോ എന്ന് അദ്ദേഹം ചിന്തിച്ച് തീരുമാനിക്കട്ടെ. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് സുഭാഷ് വാസുവിനോട് ആവശ്യപ്പെടും. എന്തിനാണ് വിശദീകരണം ചോദിക്കുന്നതെന്ന് മാധ്യമങ്ങളോട് പറയുന്നില്ല. എന്തായാലും നടപടിയുണ്ടാകും. നിരവധി സാമ്പത്തിക തിരിമറികൾ സുഭാഷ് വാസു നടത്തിയിട്ടുണ്ട്. എൻഞ്ചിനീയറിങ് കോളേജിന്റെ പേരിൽ 22 കോടി രൂപ തട്ടിയെടുത്തു എന്നും തുഷാര്‍ പറഞ്ഞു.

Read Previous

കാ​ഷ്മീ​രി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് മ​ര​ണം

Read Next

കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം: ​ഗവർണ്ണറെ വിമർശിച്ച കെ മുരളീധരന് കെ സുരേന്ദ്രന്റെ മറുപടി

error: Content is protected !!