വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി എംബിഎയുടെ സ്കിൽ ചലഞ്ച് 4 ന്

തിരുവനന്തപുരം : നാഷണൽ ബാസ്ക്കറ്റ് ബോൾ അസോസിയേഷന്റെ കീഴിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളായ മികച്ച ബാസ്ക്കറ്റ് ബോൾ പ്രതിഭകളെ കണ്ടെടുക്കുന്നതിനായി നടത്തുന്ന സ്കിൽ ചലഞ്ച് ഈ മാസം 4 ന്

തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ചു നടക്കും. തുടർന്ന് മത്സരങ്ങൾ 5, 6 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചും നടത്തും

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള മുഴുവൻ സ്കൂളുകളിലേയും വിദ്യാർത്ഥികൾക്ക് സ്കിൽ ചലഞ്ചിൽ പങ്കെടുക്കാം. അണ്ടർ 10, 12, 14 വയസ് കാറ്റ​ഗറിയിലുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായാണ് സ്കിൽ ചലഞ്ച് നടത്തുന്നത്. ഇതിൽ തിരഞ്ഞെടുക്കുന്ന മികച്ച താരങ്ങളെ സംസ്ഥാന തല മത്സരങ്ങളിലും, അവിടെ കഴിവ് തെളിയിക്കുന്നവരെ നാഷണൽ മത്സരങ്ങളിലും, അവിടേയും മികച്ച കഴിവ് തെളിയിക്കുന്നവരെ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് രാജ്യാന്തര മത്സരങ്ങളിലും പങ്കെടുപ്പിക്കും. കഴിഞ്ഞ വർഷം കേരളത്തിൽ നിന്നുള്ള 8 പേരാണ് ഇന്ത്യൻ കുപ്പായം അണിഞ്ഞത്. കൂടുതൽ വിവരങ്ങൾക്ക് – 95448 11555

Read Previous

കോഴിക്കോട് നടന്ന സംസ്ഥാന പോലീസ് മേധാവിയുടെ അദാലത്തില്‍ 63 പരാതികള്‍ പരിഗണിച്ചു

Read Next

കൊറോണ: സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം 5 പേർ അറസ്റ്റിലായി.

error: Content is protected !!