അയോധ്യ കേസിൽ സുപ്രീം കോടതി ശനിയാഴ്ച വിധി പറയും.

ന്യൂഡല്‍ഹി: രാജ്യം കനത്ത ജാഗ്രതയിൽ, അയോധ്യ കേസിൽ ശനിയാഴ്ച സുപ്രധാനമായ വിധി പ്രസ്ഥാവിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് രാവിലെ പത്ത് മുപ്പതിന് വിധി പ്രസ്താവിക്കുക.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്. പ്രശ്‌ന ബാധിത മേഖലകളില്‍ പൊലീസിനെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി. യുപിയിലേക്ക് 4,000 അര്‍ധസൈനികരെ അയച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Related News:  ആരാധനാലയങ്ങള്‍ തുറക്കണം: ഉമ്മന്‍ ചാണ്ടി
Related News:  ആരാധനാലയങ്ങള്‍ തുറക്കണം: ഉമ്മന്‍ ചാണ്ടി

റെയില്‍വേ മന്ത്രാലയം എല്ലാ സോണുകളിലേക്കും ഏഴുപേജുള്ള സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. സ്‌റ്റേഷനുകള്‍, പ്ലാറ്റ്‌ഫോമുകള്‍, തുരങ്കങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തര പരിശോധന നടത്തും. മെട്രോ നഗരങ്ങളിലടക്കം 78 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടുതല്‍ കാവലൊരുക്കിയിട്ടുണ്ട്.

Read Previous

വാഹനപരിശോധന: ഡിജിറ്റല്‍ രേഖകള്‍ അംഗീകരിക്കണം: ഡി.ജി.പി

Read Next

നടന്‍ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു

error: Content is protected !!