രാഷ്ട്രഭക്തിയാണ് വലുത്, അയോധ്യ വിധി ആരുടേയും തോല്‍വിയും വിജയവുമല്ല : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധി ആരുടെയും തോല്‍വിയും പരാജയവുമായി കാണേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. രാമഭക്തിയോ റഹീം ഭക്തിയോ അല്ല, രാഷ്ട്രഭക്തി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം എല്ലാവരുടേയും വാദങ്ങള്‍ കേട്ടാണ് സുപ്രീംകോചതി പരിഹരിച്ചത്. എല്ലാവര്‍ക്കും തങ്ങളുടെ ഭാഗത്ത് നിന്ന് തെളിവുകളും നിലപാടുകളും വ്യക്തമാക്കാന്‍ സാധിച്ചു. സങ്കീര്‍ണമായ ഒരു കേസില്‍ എല്ലാവരെയും മുഖവിലക്കെടുത്താണ് കോടതി വിധി പറഞ്ഞത്. ഇത് രാജ്യത്ത ജുഡീഷ്യറിയിലെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണന്നും അദ്ദേഹം പറഞ്ഞു.

Read Previous

അയോധ്യയില്‍ നിയമപരമായ തീര്‍പ്പുണ്ടായെന്ന് മുഖ്യമന്ത്രി, എല്ലാവരും സംയമനം പാലിക്കണം

Read Next

പോത്താനിക്കാട് ടൗൺഷിപ്പും നാടിന്റെ വികസന സ്വപ്നങ്ങളും ബാക്കിവച്ച് എം.എം മത്തായി വിടവാങ്ങി.

error: Content is protected !!