ആയവനയില്‍ ഭരണഘടനാ സംരക്ഷണ റാലിയും സമ്മേളനവും നടത്തി.

SNDP YOGAM,VELLAPILLY NADESHAN,RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY,SPEAKER,P SREERAMAKRISHNAN,CAA

മൂവാറ്റുപുഴ : പൗരത്വ നിയമ ഭേദഗതിക്കും, എന്‍.ആര്‍.സി ക്കുമെതിരെ ആയവന ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും സമ്മേളവും നടത്തി. പുന്നമറ്റത്തുനിന്നു ആരംഭിച്ച പ്രതിഷേധ റാലി കാലാമ്പൂര് ചിറപ്പടിയില്‍ സമാപിച്ചു.പുന്ന മറ്റത്തുനിന്ന് ആരംഭിച്ച റാലി എല്‍ദോ എബ്രഹാം എം.എല്‍.എ ഫ്‌ളാഗ്
ഓഫ് ചെയ്തു.

പ്രതിഷേധ സമ്മേളനം മാത്യു കുഴല നാടന്‍ ഉദ്ഘാടനം ചെയ്തു. ജിദേഷ് കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍ദോ എബ്രഹാം എം.എല്‍.എ, മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്, കെ.എം.അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് പി.എം. അമീര്‍ അലി, ഫാദര്‍ ഏലിയാസ് വിഞ്ഞാ മാലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റബി ജോസ്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്, സി.കെ.സോമന്‍, കെ.ടി.രാജന്‍, പി.എസ്.അജീഷ് ,ജീമോന്‍ പോള്‍, വിന്‍സന്റ് ജോസഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ സി.എം. മുസ്തഫ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ഖാദിര്‍ഖാന്‍ സ്വാഗതം പറഞ്ഞു, സക്കീര്‍ തങ്ങള്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. സി.എച്ച്.ഷാജി സ്വാഗതം പറഞ്ഞുേ. സംഘാടക സമിതി ചെയര്‍മാന്‍ സി.എം. മുസ്തഫ, ജനറല്‍ കണ്‍വീനര്‍ കാദിര്‍ഖാന്‍ ട്രഷറര്‍ ഷാജി സി.മഹല്ല് ഇമാമുമാരായ നജീബ് കാസിമി, നജുമുദ്ധീന്‍ നിസാമി, അലി ബാഖവി, യൂനുസ ബാഖവി, ഹാമിദ് ലത്തീഫി, അബ്ദുല്‍ ലത്തീഫ് അല്‍അഹ്സരി, ഭാരവാഹികളായ ഷക്കീര്‍ തങ്ങള്‍, പി.കെ.റഷീദ്, പി.പി. സെബീഷ്, അഷറഫ് ഇ.പി., ബഷീര്‍ ഹാജി, സലീം തോപ്പില്‍, ഷബാബ് എം.ബി, തുടങ്ങിയവര്‍ റാലിക്കു നേതൃത്വം നല്കി.

Read Previous

ജാ​ഗി ജോണിന്റെ ദുരൂഹ മരണം: അന്വേഷണസംഘം അമ്മയെ ചോദ്യം ചെയ്യും

Read Next

പെരുമ്പാവൂര്‍ ടൗണ്‍ ബൈപ്പാസ് ; സാമൂഹികാഘാത പഠനവും പബ്ലിക് ഹിയറിംഗും പൂര്‍ത്തീകരിച്ചു

error: Content is protected !!