1. Home
  2. Author Blogs

Author: Rashtradeepam

Avatar

Rashtradeepam

ഓഗസ്റ്റ് അഞ്ചുമുതല്‍ ജിമ്മുകള്‍ തുറക്കും; കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ഓഗസ്റ്റ് അഞ്ചുമുതല്‍ ജിമ്മുകള്‍ തുറക്കും; കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ഓഗസ്റ്റ് അഞ്ചുമുതല്‍ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കും. ഇതിനായി കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മന്റെ് സോണുകളില്‍ ജിമ്മുകള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. 65 വയസിന് മുകളിലുള്ളവര്‍, മറ്റു അസുഖ ബാധിതര്‍, ഗര്‍ഭിണികള്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ അടച്ചിട്ട സ്ഥലങ്ങളിലെ ജിമ്മുകളില്‍ പ്രവേശിപ്പിക്കില്ല. വ്യക്തികള്‍ ആറടി സാമൂഹിക അകലം പാലിക്കണം.…

Read More
നാണയം വിഴുങ്ങിയ കുട്ടിയുടെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്തു

നാണയം വിഴുങ്ങിയ കുട്ടിയുടെ മരണം; അസ്വഭാവിക മരണത്തിന് കേസെടുത്തു

എറണാകുളം ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസ്സുകാരന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. കുട്ടിയുടെ മരണം നാണയങ്ങള്‍ വിഴുങ്ങിയത് മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ വയറ്റില്‍ രണ്ട് നാണയങ്ങള്‍…

Read More
കല്ലാര്‍കുട്ടി ഡാം തുറന്നു

കല്ലാര്‍കുട്ടി ഡാം തുറന്നു

ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് 6 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാലും മുന്‍കരുതല്‍ എന്ന നിലയില്‍ കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് വൈകിട്ട് 5 മുതല്‍ 30 സെ.മീ വീതം ഉയര്‍ത്തി 30 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടും.…

Read More
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

സംസ്ഥാനത്തെ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 102 കുടുംബാരോഗ്യ…

Read More
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കേന്ദ്ര മന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും മുന്‍കരുതല്‍ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഞായറാഴ്ചയാണ് അമിത്…

Read More
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് മൂന്നാമത്തെ കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇരിക്കുര്‍ സ്വദേശി യശോദയാണ് മരിച്ചത്. പരിയാരത്ത് നടത്തിയ ആന്റിജന്‍ പരിശോധയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവം ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചു.

Read More
ഫാം ഉടമ മത്തായിയുടെ മരണം; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫാം ഉടമ മത്തായിയുടെ മരണം; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയുടെ മരണത്തില്‍ രണ്ടു വനംവകുപ്പ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിന് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കും. സംഭവ ദിവസം രാത്രി ഗുരുനാഥന്‍മണ്‍ ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍…

Read More
സ്‌ക്കൂള്‍ തുറക്കല്‍: പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി

സ്‌ക്കൂള്‍ തുറക്കല്‍: പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി

കോവിഡ് പ്രതിസന്ധി നീണ്ടു പോകുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട സാദ്ധ്യതകളും വെല്ലുവിളികളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സെപ്റ്റംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അദ്ധ്യായന വര്‍ഷം എങ്ങനെ ആസൂത്രണം ചെയ്യാമെന്നതായിരിക്കും റിപ്പോര്‍ട്ടിലെ പ്രധാന ഉള്ളടക്കം.

Read More
കൊവിഡ്19; കാലിക്കറ്റ് സര്‍വ്വകലാശാല അടച്ചു

കൊവിഡ്19; കാലിക്കറ്റ് സര്‍വ്വകലാശാല അടച്ചു

കാലിക്കറ്റ് സര്‍വകലാശാലക്ക് അടച്ചു. കൊണ്ടോട്ടി താലൂക്ക് പൂര്‍ണ്ണമായും കണ്ടെയ്‌മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല അടച്ചത്. തിങ്കളാഴ്ചത്തേക്ക് അടച്ചിടാനാണ് വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് ഉത്തരവിട്ടത്. അടുത്ത ദിവസങ്ങളിലെ പ്രവര്‍ത്തനം ജില്ല ഭരണകൂടവുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെമാത്രം കൊണ്ടോട്ടിയില്‍ 53 പേര്‍ക്കാണ്…

Read More
പൊന്‍കുന്നത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പൊന്‍കുന്നത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പൊന്‍കുന്നത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായ പൊന്‍കുന്നം വിളക്കുമാടം ചാത്തന്‍കുളം സ്വദേശിയായ കരിമ്പേക്കല്ലില്‍ അജി (43) ആണ് മരിച്ചത്. ഇന്ന് രാവിലെ പൊന്‍കുന്നം പാലാ റോഡില്‍ കുരുവിക്കൂട് കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ അജി പൊന്‍കുന്നം ഭാഗത്തേക്ക് വരികയായിരുന്നു. അജിയുടെ…

Read More
error: Content is protected !!