1. Home
  2. Author Blogs

Author: Rashtradeepam Desk

Avatar

Rashtradeepam Desk

250  കിലോ തൂക്കം വരുന്ന അച്ചിണി സ്രാവ്  ചൂണ്ടയിൽ

250 കിലോ തൂക്കം വരുന്ന അച്ചിണി സ്രാവ് ചൂണ്ടയിൽ

വിഴിഞ്ഞം: കടപ്പുറത്തെത്തിയ കൂറ്റൻ മത്സ്യം കൗതുകമായി. ഇന്നലെ വൈകിട്ടാണ് ഏകദേശം 250 കിലോ തൂക്കം വരുന്ന അച്ചിണി സ്രാവ് എന്നറിയുന്ന മത്സ്യം ചൂണ്ടയിൽപ്പെട്ട് കരയ്ക്കെത്തിയത്.കൂറേ ദൂരം മത്സരയോട്ടം നടത്തിയാണ് സ്രാവ് കീഴടങ്ങിയതെന്നു വള്ളക്കാർ പറഞ്ഞു. കരയ്ക്കെത്തിച്ച സ്രാവ്, മത്സ്യം വാങ്ങാനെത്തിയവരുൾപ്പെടെയുള്ളവർക്ക് കൗതുകക്കാഴ്ചയായി. ഒരു മണിക്കൂറിലേറെയെടുത്താണ് സ്രാവിനെ വാഹനത്തിൽ കയറ്റിയത്.

Read More
അമ്പലപ്പുഴ പാൽപ്പായസം എന്ന പേര് ഉപേക്ഷിക്കില്ല: എ. പത്മകുമാർ

അമ്പലപ്പുഴ പാൽപ്പായസം എന്ന പേര് ഉപേക്ഷിക്കില്ല: എ. പത്മകുമാർ

  ആലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസത്തിന്‍റെ പേര് മാറ്റത്തെ ചൊല്ലി തർക്കം തുടരുകയാണ്. പാൽപ്പായസത്തിന് ഗോപാല കഷായം എന്നുകൂടി പേര് നൽകാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും രംഗത്തെത്തി. എന്നാൽ അമ്പലപ്പുഴ പാൽപ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്നും അത്തരം പ്രചരണം അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് എ. പത്മകുമാർ…

Read More
ദില്ലിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷം

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷം

ദില്ലി: ദില്ലിയിൽ അന്തരീക്ഷ മലിനീകരണം മാറ്റമില്ലാതെ തുടരുന്നു. ദില്ലി സർക്കാർ നടപ്പാക്കുന്ന ഒറ്റ ഇരട്ട നമ്പർ വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഒറ്റ അക്ക നമ്പര്‍ വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാനാകൂ. ഇന്നലെ മുതലാണ് വാഹന നിയന്ത്രണം നിലവിൽ വന്നത്. നിയന്ത്രണം ലംഘിച്ച 223 വാഹനങ്ങൾക്ക് ഇന്നലെ പിഴ ഈടാക്കി.…

Read More
ഗർഭിണിയായ യുവതിയെ മർദിച്ച കേസ്: 2 യുവാക്കൾ അറസ്റ്റിൽ

ഗർഭിണിയായ യുവതിയെ മർദിച്ച കേസ്: 2 യുവാക്കൾ അറസ്റ്റിൽ

അടൂർ: ജനറൽ ആശുപത്രിയിൽ വച്ച് ഗർഭിണിയായ യുവതിയെ മർദിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ. കുരമ്പാല ആരതി ഭവനത്തിൽ രാജേഷ് (34), കുരമ്പാല കളീക്കൽതുണ്ടിൽ വീട്ടിൽ രഞ്ജിത്ത് (23) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ രാജേഷിന്റെ അമ്മയെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ…

Read More
പാർക്കിങ് പിഴയിനത്തിൽ 3 വർഷം കൊണ്ടു സർക്കാരിനു കിട്ടിയത് 2.35 കോടി രൂപ

പാർക്കിങ് പിഴയിനത്തിൽ 3 വർഷം കൊണ്ടു സർക്കാരിനു കിട്ടിയത് 2.35 കോടി രൂപ

പത്തനംതിട്ട: സംസ്ഥാനത്തെ 5 പ്രധാന നഗരങ്ങളിൽനിന്നു മാത്രം അനധികൃത പാർക്കിങ് പിഴയിനത്തിൽ 3 വർഷം കൊണ്ടു സർക്കാരിനു കിട്ടിയത് 2.35 കോടി രൂപ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം നഗരങ്ങളിൽ 2.31 ലക്ഷം വാഹനങ്ങൾക്കാണു പിഴയിട്ടത്. ഭൂരിഭാഗം വാഹനങ്ങൾക്കും 100 രൂപ വീതമാണു പിഴയിട്ടത്. പുതുക്കിയ വാഹന…

Read More
മദ്യലഹരിയിൽ റിപ്പർ മോഡൽ കൊലപാതക ശ്രമത്തിൽ  യുവാവിനു ഗുരുതര പരുക്കേറ്റു

മദ്യലഹരിയിൽ റിപ്പർ മോഡൽ കൊലപാതക ശ്രമത്തിൽ യുവാവിനു ഗുരുതര പരുക്കേറ്റു

ചാലക്കുടി: മദ്യലഹരിയിൽ റിപ്പർ മോഡൽ കൊലപാതക ശ്രമത്തിൽ യുവാവിനു ഗുരുതര പരുക്കേറ്റു. സംഭവത്തിൽ സുഹൃത്തുക്കളായ 2 പേർ പിടിയിൽ. പ്രതികളിൽ ഒരാൾ ഒളിവിൽ. കൊല്ലം സ്വദേശി പോരുവഴി കമ്പടി പാലവിളവീട്ടിൽ ഷാജിയെ (26) സുഹൃത്തുക്കൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. കൊല്ലം വടക്കെ മൈനാഗപിള്ളി ചെറുതിട്ട പടിഞ്ഞാറ്റേത്തിൽ മധുസൂധനൻ…

Read More
മിസോറം ഗവര്‍ണറായി പി എസ് ശ്രീധരന്‍ പിള്ള ഇ​ന്ന് സത്യപ്രതിജ്ഞ ചെയ്യും

മിസോറം ഗവര്‍ണറായി പി എസ് ശ്രീധരന്‍ പിള്ള ഇ​ന്ന് സത്യപ്രതിജ്ഞ ചെയ്യും

ഐസ്വാള്‍: മിസോറം ഗവര്‍ണറായി പി എസ് ശ്രീധരന്‍ പിള്ള ഇ​ന്ന് സത്യപ്രതിജ്ഞ ചെയ്യും. മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. നാളെ രാവിലെ 11.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക ഐസ്വാള്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലി കൊടുക്കുന്നത് ഗുവാഹത്തി…

Read More
കോതമംഗലം മാർത്തോമാ ചെറിയ പള്ളി തർക്കം: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും  പരിഗണിക്കും

കോതമംഗലം മാർത്തോമാ ചെറിയ പള്ളി തർക്കം: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: യാക്കോബായ ഓർത്തഡോക്സ് സംഘര്‍ഷം നിലനിൽക്കുന്ന കോതമംഗലം മാർത്തോമാ ചെറിയ പള്ളി തർക്കവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോടതി ഉത്തരവനുസരിച്ചു പള്ളിയിൽ പ്രവേശിക്കാൻ എത്തിയ തോമസ് പോൾ റമ്പാൻ അടക്കമുള്ള ഓർത്തഡോക്സ് വിഭാഗത്തിന് പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഉത്തരവ് നടപ്പാക്കാനാകാതെ പിന്തിരിയേണ്ടി വന്നിരുന്നു.…

Read More
വനിത തഹസില്‍ദാരെ ഓഫീസിലിട്ട് അഞ്ജാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു

വനിത തഹസില്‍ദാരെ ഓഫീസിലിട്ട് അഞ്ജാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു

ഹൈദാബാദ്: വനിത തഹസില്‍ദാരെ ഓഫീസിലിട്ട് അഞ്ജാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. തഹസില്‍ദാര്‍ ഇരിക്കുന്ന ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ അക്രമി തീ കൊളുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. വിജയ റെഡ്ഡിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണ…

Read More
പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ ആക്രമണം

പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ ആക്രമണം

തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയതു ക്രൂരമായ ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ബീയർ കുപ്പി പൊട്ടിച്ചു ഫോർട്ട് എസ്ഐ എസ്.വിമലിനെ കുത്തി പരുക്കേൽപ്പിച്ച പ്രതി സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരഞ്ഞു. പരുക്കേറ്റ…

Read More
error: Content is protected !!