ക​ന​യ്യ​കു​മാ​റി​നു നേ​രെ വീ​ണ്ടും ക​ല്ലേ​റ്; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ എ​ട്ടാം ആ​ക്ര​മ​ണം

attack, kanayya kumar

പാ​റ്റ്ന: ഇ​ട​തു നേ​താ​വ് ക​ന​യ്യ​കു​മാ​റി​നു നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വെ​ള്ളി​യാ​ഴ്ച ബ​ക്സ​റി​ല്‍​നി​ന്ന് അ​റ​യി​ലേ​ക്കു യാ​ത്ര ചെ​യ്യ​വെ​യാ​ണു ക​ന​യ്യ​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്.

ന്ധ​ജ​ന്‍ ഗ​ണ്‍ മ​ന്‍ യാ​ത്ര’ എ​ന്ന പേ​രി​ല്‍ സി​എ​എ, എ​ന്‍​പി​ആ​ര്‍, എ​ന്‍​ആ​ര്‍​സി എ​ന്നി​വ​യ്ക്കെ​തി​രേ ബി​ഹാ​റി​ല്‍ ന​ട​ന്നു​വ​രു​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ന​യ്യ​കു​മാ​റി​ന് നേ​രെ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് ആ​ക്ര​മ​ണ​മാ​ണ് വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ​ത്.  ജ​നു​വ​രി 30 മു​ത​ലാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ ക​ന​യ്യ ‘ജ​ന്‍ ഗ​ണ്‍ മ​ന്‍’ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്. ഫെ​ബ്രു​വ​രി 29-ന് ​പാ​റ്റ്ന​യി​ല്‍ കൂ​റ്റ​ന്‍ പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് യാ​ത്ര പൂ​ര്‍​ത്തി​യാ​വു​ക.

Read Previous

ചുട്ടുപൊള്ളി കേരളം: ഇന്നും ചൂട് കൂടും

Read Next

അ​വി​ഹി​ത​ബ​ന്ധ​മെ​ന്നു സം​ശ​യം; ഭ​ര്‍​ത്താ​വ് ന​ടി​യെ കൊ​ല​പ്പെ​ടു​ത്തി

error: Content is protected !!