എടിഎം ഇടപാട് നിരക്കുകള്‍ ജൂലായ് മുതല്‍ വീണ്ടും പുനഃസ്ഥാപിക്കും

ലോക്ഡൗണിനെ തുടര്‍ന്ന് ഇളവുനല്‍കിയ എടിഎം ഇടപാട് നിരക്കുകള്‍ ജൂലായ് മുതല്‍ വീണ്ടും പുനഃസ്ഥാപിക്കും. ജൂണ്‍ 30 വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകള്‍ ഒഴിവാക്കിയത്. ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ഇടപാടിന് നേരത്തെയുണ്ടായിരുന്ന നിരക്കുകള്‍ വീണ്ടും ഈടാക്കിത്തുടങ്ങും.

ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്. അതിനാല്‍ ബാങ്കിന്റെ ശാഖയില്‍ നിന്നോ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ വഴിയോ അക്കൗണ്ട് ഉടമകള്‍ വിവരങ്ങള്‍ തേടേണ്ടതാണ്. മാസത്തില്‍ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകള്‍ വഴിയുള്ളതും മൂന്നെണ്ണം മറ്റുബാങ്കുകളുടെ എടിഎമ്മുകള്‍ വഴിയുള്ളതുമാണ്.

നിശ്ചിത സൗജന്യ ഇടപാടുകളില്‍ കൂടുതല്‍ നടത്തിയാല്‍ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നല്‍കണം. പണം പിന്‍വലിക്കലിനാണ് ഇത് ബാധകം. ബാലന്‍സ് അറിയല്‍ ഉള്‍പ്പടെയുള്ള മറ്റ് ഇടപാടുകള്‍ക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക.

Read Previous

ജീര്‍ണിക്കാത്ത മാസ്‌ക്കുകള്‍ നിരോധിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

Read Next

കോഴിക്കോട് ജൂവലറിയില്‍ വന്‍ അഗ്നിബാധ

error: Content is protected !!