അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 14 പേര്‍ ക്വാറന്റയിനില്‍

COVID19

അതിരമ്പുഴ  പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പഴ്‌സനു കോവിഡ് സ്ഥിരീകരിച്ചതോടെ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 14 പേര്‍ ക്വാറന്റയിനില്‍ പ്രവേശിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 14 പേര്‍ ക്വാറന്റയിനില്‍ പ്രവേശിച്ചത്. മുന്‍പ് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി അടക്കം 21 പേര്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ഇവരുടെ നിരീക്ഷണ കാലാവധി കഴിഞ്ഞു. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

Read Previous

ആലപ്പുഴ ഗവ. മെഡിക്കല്‍ കോവിഡ് പരിശോധന ആരംഭിച്ചു

Read Next

മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡ് പോലീസ് അടച്ചു

error: Content is protected !!