Home NewsKerala അറ്റ്‌ലസ്റ്റ് രാമചന്ദ്രനെ നാട്ടിലെത്തിച്ചെന്ന പേരില്‍ ഗള്‍ഫില്‍ കുടുങ്ങിയ മലയാളിയുടെ കുടുംബത്തില്‍ നിന്നും രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തു, മൂവാറ്റുപുഴയിലെ അസ്‌ലം മൗലവിയും കൂട്ടാളിയും അറസ്റ്റില്‍ video
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

അറ്റ്‌ലസ്റ്റ് രാമചന്ദ്രനെ നാട്ടിലെത്തിച്ചെന്ന പേരില്‍ ഗള്‍ഫില്‍ കുടുങ്ങിയ മലയാളിയുടെ കുടുംബത്തില്‍ നിന്നും രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തു, മൂവാറ്റുപുഴയിലെ അസ്‌ലം മൗലവിയും കൂട്ടാളിയും അറസ്റ്റില്‍ video

മൂവാറ്റുപുഴ: അറ്റ്‌ലസ്റ്റ് രാമചന്ദ്രനെ നാട്ടിലെത്തിച്ചെന്ന പേരില്‍ ഗള്‍ഫില്‍ കുടുങ്ങിയ മലയാളിയുടെ കുടുംബത്തില്‍ നിന്നും രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്ത കേസില്‍ അസ് ലം മൗലവിയും കൂട്ടാളിയും പിടിയില്‍. യാത്രാ നിരോധനമുള്ള പെരുമ്പാവൂര്‍ സ്വദേശിയായ യുവാവിനെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് പരുമ്പാവൂര്‍ കണ്ടന്തറ മുന്‍ മഹല്ല് ഇമാമായിരുന്ന പെഴക്കാപ്പിള്ളി കല്ലുവെട്ടിക്കുഴി അസ്ലം മൗലവി (50) കാഞ്ഞിരപ്പിള്ളി പാലക്കല്‍ ബിജിലി (54) എന്നിവരെയാണ് ജില്ല റൂറല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശിയും ഖത്തറില്‍ ബിസിനസുകാരനുമായ യുവാവിനെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് യുവാവിന്റെ ഭാര്യയുടെയും സഹോദരങ്ങളുടേയും പക്കല്‍നിന്നും പലതവണകളായി രണ്ടേകാല്‍ കോടി തട്ടിയെടുത്തതാണ് കേസ്. ഇത്തരത്തില്‍ അറ്റ്‌ലസ്റ്റ് രാമചന്ദ്രനടക്കം നിരവധി പ്രമുരെ നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് തുക കൈക്കലാക്കിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളിയായിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ സമാനമായ കേസുകളുമുണ്ടെന്നും പറയുന്നു. തട്ടിപ്പിനിരയായ കുടുംബം മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് ഐ.പി എസിന്റെയും ഡി.വൈ.എസ്.പി പി വി രാജിവ് എന്നിവരുടേയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്

Related Posts

error: Content is protected !!