സീതാറാം യെച്ചൂരിക്കെതിരെ അറസ്റ്റു വാറന്റ്

മുംബൈ: ബെംഗളൂരുവില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആര്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്തിയതിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ മുംബൈ മെട്രോപൊളിറ്റന്‍ കോടതിയുടെ അറസ്റ്റു വാറന്റ്. ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 500 പ്രകാരമാണ് യെച്ചൂരിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ആര്‍എസ്‌എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ദ്രുതിമാന്‍ ജോഷിയാണ് കേസ് ഫയല്‍ ചെയ്തത്. യാതൊരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തില്‍ തനിക്കും സംഘടനയ്ക്കും മാനഹാനി ഉണ്ടായെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 30ന് കേസ് പരിഗണിക്കും.

Read Previous

കേരളത്തില്‍ 77.67 % പോളിംഗ്: മൂന്ന് പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന പോളിംഗ്

Read Next

കാ​ഠ്മ​ണ്ഡു​വില്‍​ ഭൂ​ച​ല​നം

Leave a Reply

error: Content is protected !!