ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ കഴിയുന്ന സ്ഥിതിയില്‍ അല്ല സിപിഎം : ഗവര്‍ണറുടെ പരിഹാസം

SEETHARAM YECHURI, ARIF KHAN

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി റദ്ദാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ കഴിയുന്ന സ്ഥിതിയില്‍ അല്ല സിപിഎം എന്ന് ഗവര്‍ണര്‍ പരിഹസിച്ചു. താന്‍ പറഞ്ഞതില്‍ തെറ്റ് കണ്ടെത്താന്‍ യെച്ചൂരിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്ന് വാദിക്കുന്നത്. അങ്ങനെ ചെയ്താല്‍ പിന്നെ ആരും ചോദ്യം ചെയ്യാന്‍ ഉണ്ടാകില്ലല്ലോ എന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Previous

ഫോണില്‍ വിളിച്ച് മധ്യവയസ്കന്‍ നിരന്തരം ശല്യം ചെയ്തു; യുവതിയും പൊലീസും വിരിച്ച വലയില്‍ 50കാരൻ കുടുങ്ങി

Read Next

ഹെല്‍മറ്റില്ലാത്തവരെ കാത്ത് കയറുമായി കാലന്‍

error: Content is protected !!