ആര്‍ദ്ര സുരേഷിന് ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം; ആര്‍ദ്ര സുരേഷ് വിണ്ടും ഇന്ത്യക്ക് വേണ്ടി ജഴ്‌സി അണിയും

ദേശിയ പഞ്ചഗുസ്തി മത്സരത്തില്‍ വെള്ളി മെഡല്‍ നേടി കേരളത്തിന്റെ അഭിമാനമായ ആര്‍ദ്ര സുരേഷ് വിണ്ടും ഇന്ത്യക്ക് വേണ്ടി ജഴ്‌സി അണിയും. ഛത്തീസ്ഗഡില്‍ വെച്ചു നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനീ ധികരിച്ചു മത്സരിച്ച മുവാറ്റുപുഴ വെള്ളൂര്‍കുന്നം മേലേത്തുഞാലില്‍ അര്‍ദ്ര സുരേഷ് ജൂനിയര്‍ 45 കിലോഗ്രാം ലെഫ്റ്റ് വിഭാഗത്തിലും റൈറ്റ് വിഭാഗത്തിലും രണ്ടാം സ്ഥാനം നേടി.

ആര്‍ദ്ര മാതാപിതാക്കള്‍ക്കൊപ്പം

ഇതോടെ റുമാനിയയില്‍ വെച്ച് നടക്കുന്ന ലോക പഞ്ച ഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു ആര്‍ദ്രക്ക് മത്സരിക്കാം. മുന്‍ ഇന്റര്‍നാഷണല്‍ താരം സുരേഷ് മാധവന്റെയും ഇക്കഉറി മത്സരിച്ച റീജ സുരേഷിന്റെയും മകളാണ് ആര്‍ദ്ര. അമ്മ മത്സരത്തില്‍ പങ്കെടുത്ത് അഞ്ചാം സ്ഥാനം നേടിയിരുന്നു. മൂവാറ്റുപുഴയില്‍ ലേഡീസിന് മാത്രമായി ഷെയ്‌പ്വെല്‍ ജിനേഷ്യം നടത്തുകയാണ് അമ്മ റീജ. ഒക്ടോബര്‍ അവസാനം റുമാനിയയില്‍ വെച്ച് നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിതികരിച്ച് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ആര്‍ദ്ര സുരേഷ്

11 RDads Place Your ads small

Avatar

Rashtradeepam Bureau

Read Previous

ജപ്പാനെ വിറപ്പിച്ച് ഒച്ചുകള്‍

Read Next

കസ്റ്റഡിയില്‍ പ്രതിക്ക് മര്‍ദ്ദനം, മൂന്നാര്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

error: Content is protected !!