ചേട്ടന്റെ പിറന്നാളിന് അര്‍ധരാത്രി ഉറങ്ങുകയായിരുന്ന ചേട്ടനെയും ചേട്ടത്തിയമ്മയേയും വിളിച്ചുണര്‍ത്തി സദ്യ വിളംബി, ഒപ്പം സ്നേഹ സമ്മാനവും’ നല്‍കി നടി അനുശ്രീ

ചേട്ടന്റെ പിറന്നാളിന് അര്‍ധരാത്രിയില്‍ പണി കൊടുത്തും സ്നേഹ സമ്മാനം നല്‍കിയും നടി അനുശ്രീ. അര്‍ധരാത്രിയില്‍ ഉറങ്ങുകയായിരുന്ന ചേട്ടനെയും ചേട്ടത്തിയമ്മയേയും വിളിച്ചുണര്‍ത്തി സദ്യ വിളംബുകയായിരുന്നു. താരം തന്നെയാണ് പിറന്നാള്‍ ദിനത്തിലെ ആഘോഷങ്ങളുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ചേട്ടന്റെ സുഹൃത്തുക്കളേയും അടുത്തബന്ധുക്കളേയും അനുശ്രീ പിറന്നാള്‍ ആഘോഷത്തിനായി ക്ഷണിച്ചിരുന്നു. ‘പിറന്നാള്‍ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം …’അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സദ്യയ്ക്ക് പുറമെ അനുശ്രീ ചേട്ടന് വിലമതിക്കാനാകാത്ത മറ്റൊരു സമ്മാനം കൂടി നല്‍കിയിട്ടുണ്ട്. ഒരു ആഡംബര ബൈക്ക് ആണ് സമ്മാനിച്ചത്. പെങ്ങന്മാരായാല്‍ ഇങ്ങനെ വേണമെന്നും എല്ലാവര്‍ക്കും മാതൃകയാണ് ഈ കുടുംബമെന്നും ആരാധകര്‍ ചിത്രത്തിനു താഴെ അഭിപ്രായപ്പെട്ടു.

Read Previous

പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ചത് കസ്റ്റഡി മർദനമെന്ന് ആരോപിച്ച് ബന്ധുക്കൾ

Read Next

നരേന്ദ്ര മോഡിക്ക് പിന്നാലെ അമിത്ഷായേയും കണ്ട് അബ്ദുള്ളക്കുട്ടി ബിജെപിയിലെത്തി

error: Content is protected !!