അനിൽ രാധാകൃഷ്ണൻ മേനോൻ – ബിനീഷ് ബാസ്റ്റിൻ വിവാദം: അനിൽ രാധാകൃഷ്ണൻ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക

anil radhakrishnan menon, bineesh bastin, b unnikrishnan

കൊച്ചി: അനിൽ രാധാകൃഷ്ണൻ മേനോൻ – ബിനീഷ് ബാസ്റ്റിൻ വിവാദത്തില്‍ സംവിധായകന്‍ അനിൽ രാധാകൃഷ്ണൻ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഇരുവരും തമ്മിലുള്ള പ്രശ്നം ഇന്നത്തെ ചർച്ചയോടെ പൂർണ്ണമായും അവസാനിച്ചെന്ന് ബി. ഉണ്ണികൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ജാതി അധിക്ഷേപം നടന്നെന്ന ആരോപണം തെറ്റാണ്. അത്തരമൊരു പരാതി ബിനീഷ് ബാസ്റ്റിനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് അനിൽ രാധാകൃഷ്ണൻ മേനോനേയും ബിനീഷ് ബാസ്റ്റിനെയും സമവായ ചര്‍ച്ചക്കായി വിളിച്ചിരുന്നു. പ്രശ്നങ്ങൾ അവസാനിച്ചെങ്കിലും അനിൽ രാധാകൃഷ്ണൻ മേനോന്റെ സിനിമയിൽ ഇനി അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു വിവാദ സംഭവമുണ്ടായത്. തന്‍റെ സിനിമയില്‍ അവസരം ചോദിച്ച് നടന്ന ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാവില്ലെന്ന് അനില്‍ രാധാകൃഷ്ണൻ മേനോൻ പറഞ്ഞതാണ് പ്രശ്നങ്ങള്‍‍ക്ക് കാരണം.

Read Previous

വീഡിയോ ചാറ്റിംഗിനിടെ ഷാഹിന്‍ അഫ്രീദി സ്വയം ഭോഗം ചെയ്‌തെന്ന ആരോപണവുമായാണ് ടിക് ടോക് മോഡൽ

Read Next

താഹ ഫസലിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്ത കൊടുവാള്‍ തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്നതെന്ന് താഹയുടെ അമ്മ

error: Content is protected !!