ഊതിയാലും വീർക്കാത്ത ബലൂണാണ് മുല്ലപ്പള്ളിയെന്ന് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഇടതു സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരായ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ബലൂണ്‍ പ്രയോഗത്തിന് സിപിഎമ്മിന്‍റെ മറുപടി. ഊതിയാലും വീർക്കാത്ത ബലൂണാണ് മുല്ലപ്പള്ളിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പരിഹസിച്ചു.

പ്രശാന്തിന്‍റെ ജനപ്രീതിയിൽ മുല്ലപ്പള്ളിക്ക് അസൂയയാണെന്നും ആനാവൂർ പറഞ്ഞു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മുല്ലപ്പള്ളി, പ്രശാന്തിനെതിരെ ബലൂണ്‍ പ്രയോഗം നടത്തിയത്. ഊതിവീര്‍പ്പിച്ച ബലൂണാണ് പ്രശാന്തെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.

Read Previous

തറ തുടയ്ക്കാത്തതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം

Read Next

ഒന്‍പതു ജില്ലകളില്‍ ഇടിമിന്നലിനു സാധ്യത, ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

error: Content is protected !!