പ്രളയബാധിത സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ മനപൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം

ദില്ലി: പ്രളയബാധിത സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ മനപൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആരോപിച്ചു. ഞായറാഴ്ച മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, മഴക്കെടുതി ഏറ്റവും രൂക്ഷമായ കേരളത്തില്‍ കേന്ദ്രമന്ത്രി എത്തിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയതെന്ന് പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

ഞായറാഴ്ച കര്‍ണാടകയിലെ ബെലഗാവി, മഹാരാഷ്ട്രയിലെ സട്ടാര, സംഗ്ലി, കൊലാപൂര്‍ ജില്ലകളിലും അമിത് ഷാ വ്യോമനിരീക്ഷണം നടത്തി.  കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്നതിനാലാണ് അമിത് ഷാ സന്ദര്‍ശനം ഒഴിവാക്കിയതെന്നും സിപിഎം കുറ്റപ്പെടുത്തി. മഴക്കെടുതിയില്‍ ഇതുവരെ 72 പേര്‍ കൊല്ലപ്പെടുകയും മൂന്ന് ലക്ഷം പേരെ ഒഴിപ്പിക്കുകയും 1639 വീടുകള്‍ തകരുകയും ചെയ്തു. പ്രളയബാധിതമായ എല്ലാ സംസ്ഥാനങ്ങള്‍ക്കും മതിയായ ഫണ്ടും സഹായങ്ങളും ലഭ്യമാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Read Previous

ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ തിരച്ചില്‍ നടത്തേണ്ടത് ജെസിബിയുപയോഗിച്ചല്ല, വിഐപികളും വേണ്ട:: മുരളി തുമ്മാരുകുടി

Read Next

ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണം; കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി