അ​മേ​രി​ക്ക​യി​ല്‍ കൊറോണ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​വി​ഞ്ഞു

AMERICA CORONA CASE

വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി​മാ​റി​യ അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​വി​ഞ്ഞു. രാ​ജ്യ​ത്ത് ആ​കെ 103,798 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മാ​ത്രം 18,363 കേ​സു​ക​ളാ​ണ് പു​തു​താ​യി എ​ത്തി​യ​ത്.  398 പേ​ര്‍ ഇ​ന്ന​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,693 ആ​യി. ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത മ​ര​ണ​ങ്ങ​ളി​ല്‍ 138 എ​ണ്ണവും ന്യൂ​യോ​ര്‍​ക്കി​ലാ​ണ് സം​ഭ​വി​ച്ച​ത്. ലൂ​സി​യാ​ന (36), ഫ്ളോ​റി​ഡ (17), മി​ഷ​ഗ​ണ്‍ (32), വാ​ഷിം​ഗ്ട​ണ്‍ (28), കാ​ലി​ഫോ​ര്‍​ണി​യ (12), ന്യൂ​ജേ​ഴ്സി (27) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ത്തി​ലേ​റെ പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. എ​ന്നാ​ല്‍ 2,522 രോ​ഗ വി​മു​ക്തി നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ന്യൂ​യോ​ര്‍​ക്കി​ല്‍ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും കൊ​റോ​ണ രോ​ഗി​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞു. എ​ല്ലാ ആ​ശു​പ​ത്രി​ക​ളു​ടേ​യും ശേ​ഷി 50 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്ക​ണം, ചി​ല​ത് 100 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ക​ണ്ടി​ട്ടു​ള്ള​ത്. ആ​കെ 140,000 ആ​ശു​പ​ത്രി കി​ട​ക്ക​ക​ള്‍ ആ​വ​ശ്യ​മാ​ണ്. നി​ല​വി​ല്‍ 53,000 കി​ട​ക്ക​ക​ളാ​ണ് ഉ​ള്ള​ത്. 40,000 ഐ​സി​യു കി​ട​ക്ക​ക​ളും ആ​വ​ശ്യ​മാ​ണ്. കോ​ളേ​ജ് ഡോ​ര്‍​മി​റ്റ​റി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ന​ഴ്സിം​ഗ് ഹോ​മു​ക​ള്‍ തു​ട​ങ്ങി സാ​ധ്യ​മാ​യ എ​ല്ലാ സ്ഥ​ല​ങ്ങ​ളും ഏ​പ്രി​ലി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റും. ഏ​പ്രി​ല്‍ ഒ​ന്നി​ന് ശേ​ഷം ര​ണ്ട് ആ​ഴ്ച കൂ​ടി സ്കൂ​ളു​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ ഉ​ത്ത​ര​വി​റ​ക്കി.

Read Previous

മദ്യം ലഭിച്ചില്ല; എറണാകുളത്ത് 45കാരന്‍ ആത്മഹത്യ ചെയ്തു

Read Next

മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ള്‍ 15 ല​ക്ഷം: പ​ല​രും ക്വാ​റ​ന്‍റൈ​നി​ലല്ലെന്ന് റിപ്പോർട്ട്

error: Content is protected !!