flood top

മഞ്ഞുവീണുറഞ്ഞൊരു പൂച്ച

വാഷിംഗ്ടണ്‍: വടക്കേ അമേരിക്കയില്‍ പോളാര്‍ വോര്‍ട്ടെക്സിന്റെ ഫലമായുണ്ടായ കൊടുംതണുപ്പില്‍ ശരീരമാസകലം തണുത്തുറഞ്ഞുപോയ ഫ്ലഫിയെന്ന മൂന്നുവയസ്സുകാരി പൂച്ചയെ മൃഗഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തു.

Related Posts
1 of 2

യുഎസിലെ മോണ്ടാന സംസ്ഥാനത്തെ കാലിസ്പെല്ലിലാണ് സംഭവം. മഞ്ഞിനടിയില്‍ ഫ്ലഫി എന്തോ തിരയുകയാണെന്നായിരുന്നു വീട്ടുകാരുടെ ആദ്യ തോന്നല്‍. അതിശൈത്യവും മഞ്ഞുവീഴ്ചയും കാരണം തണുത്തുറഞ്ഞുകിടക്കുകയാണെന്ന് പിന്നീടാണ് മനസ്സിലായത്. സമീപത്തെ മൃഗാശുപത്രിയിലെത്തിക്കുമ്‌ബോള്‍ ഫ്ലഫിയുടെ താപനില 90 ഡിഗ്രി മാത്രം. പൂച്ചകളുടെ ശരീരതാപനിലയാകട്ടെ 100, 102 ഡിഗ്രി ഫാരന്‍ഹീറ്റും.

ഉടന്‍തന്നെ ഡോക്ടര്‍മാര്‍ ചൂടുവെള്ളവും ഹെയര്‍ ഡ്രൈയറും പക്ഷിക്കൂടുകളിലും മറ്റും ചൂട് നല്‍കാനുപയോഗിക്കുന്ന കേജ് വാമറും ഐവി ഫ്ലൂയിഡും ഉപയോഗിച്ച് ഫ്ലഫിയെ പരിചരിച്ചു. തണുപ്പില്‍ മരവിച്ച ഫ്ലഫിക്ക് ഐവി കൊടുക്കാന്‍ ആശുപത്രി ജീവനക്കാര്‍ നന്നേ കഷ്ടപ്പെട്ടു. ചികിത്സയുടെ ഫലമായി ശരീരതാപനില തിരിച്ചുകിട്ടിയ ഫ്ലഫി ഇപ്പോള്‍ സന്തോഷവതിയാണ്.

Subscribe to our newsletter
11 RDads Place Your ads small

Leave A Reply