കായംകുളത്ത് ഇരട്ട സഹോദരങ്ങള്‍ തോട്ടില്‍ വീണ് മുങ്ങി മരിച്ചു

aleppuzha, death

ആലപ്പുഴ: കാ​യം​കു​ളം മു​തു​കു​ള​ത്ത് തോ​ട്ടി​ല്‍ വീ​ണ് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ മു​ങ്ങി മ​രി​ച്ചു. മു​തു​കു​ളം തെ​ക്ക് പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഉ​ദ​യ​ന്‍റെ​യും ര​മ​യു​ടേ​യും മ​ക്ക​ളാ​യ അ​ഖി​ല്‍(28 ), അ​രു​ണ്‍ (28 ) എ​ന്നി​വ​രാ​ണ് മു​ങ്ങി മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രു​ടെ പി​താ​വ് ഉ​ദ​യ​ന്‍ പ​ത്ത് ദി​വ​സം മുന്‍പാണ് മ​രി​ച്ച​ത്. സം​സ്ക്കാ​ര​ത്തി​നാ​യി മു​റി​ച്ച മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ള്‍ വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു. തോ​ടി​ന് സ​മീ​പത്ത് നി​ന്ന് ഇ​ത് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ഖി​ല്‍ തോ​ട്ടി​ലേ​ക്ക് കാ​ല്‍ വ​ഴു​തി വീ​ഴു​ന്ന​ത് ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​രു​ണും തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​ക​ന​ക​ക്കു​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Read Previous

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചു; വൈറസ് ബാധിതര്‍ 164

Read Next

കൊറോണ പരിശോധനയ്ക്ക് അതിവേഗ സംവിധാനമൊരുങ്ങുന്നു

error: Content is protected !!