ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു

alappuzha, corona

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നിരീക്ഷണത്തിൽ ആക്കിയ വിദേശ ദമ്പതികൾ കടന്നുകളഞ്ഞു. ഇവര്‍ യുകെയിൽ നിന്ന് എത്തിയവരാണ്. ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയാറാകാതെയാണ് ഇവര്‍ കടന്നുകളഞ്ഞത്. എക്സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പതിനാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. ട്രെയിനിൽ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോൾ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് തിരച്ചിൽ തുടരുകയാണ്.

Read Previous

വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അനുഷ്ക

Read Next

ഇറ്റലിയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പട്ടാമ്പി എംഎൽഎ മുഹമ്മദ്‌ മുഹ്സിന്‍റെ ഭാര്യ

error: Content is protected !!