നരേന്ദ്ര മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ്: വിമര്‍ശിച്ച്‌ അഖിലേഷ്​ യാദവ്

WELLWISHER ADS RS

ന്യൂഡല്‍ഹി: ഇന്ത്യ- പാക്​ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കവെ ബി.​ജെ.പി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ്​ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്‌​ സമാജ്​വാദി പാര്‍ട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. രാജ്യം പ്രത്യേക സാഹചര്യത്തില്‍ നില്‍ക്കവേ ബൂത്ത്​ തല പ്രവര്‍ത്തകരുമായി ​സംവദിച്ച്‌​ അതി​​​െന്‍റ വലിപ്പത്തില്‍ പുളകിതരാകുന്നതില്‍ അണികള്‍ക്ക്​ തന്നെ ലജ്ജ തോന്നിയിട്ടുണ്ടാകുമെന്ന്​ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘രാജ്യത്തെ നൂറ്​ കോടി ജനങ്ങള്‍ രാഷട്രീയം മറന്ന് ഇൗ സുപ്രധാന സാഹചര്യത്തില്‍​ കേന്ദ്ര സര്‍ക്കാരിനൊപ്പം നിന്നിട്ടും ബി.ജെ.പി ആയിരത്തോളം ബൂത്ത തല പ്രവര്‍ത്തകരുമായി സംവദിച്ചതി​​​െന്‍റ റെക്കോര്‍ഡ്​ മഹിമ പറയാനാണ്​​ ശ്രമിക്കുന്നത്​. ബി.ജെ.പി അനുകൂലികളടക്കം ഇതില്‍ അങ്ങേയറ്റം നാണിക്കുന്നുണ്ടാവും.’ -അഖിലേഷ്​ കുറിച്ചു.

‘ഹെലികോപ്റ്റര്‍ അപകടത്തില്‍ ആറ്​ ധൈര്യശാലികളായ എയര്‍ഫോഴ്​സ്​ ഉദ്യോഗസ്ഥരെ നമുക്ക്​ നഷ്​ടമായി. ഒരു പൈലറ്റ്​ ഇപ്പോഴും രാജ്യത്ത്​ തിരിച്ചെത്തിയിട്ടില്ല. രാജ്യം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച്‌​ അവര്‍ക്ക്​ വേണ്ടി പ്രാര്‍ഥിക്കുകയാണ്​. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്​ ഒരു വാക്ക് പോലും​ നമ്മുടെ ഭരണാധികാരിയില്‍ നിന്ന്​ പുറത്തുവന്നിട്ടില്ല. ഇൗ നിശബ്​ദത കര്‍ണകഠോരമാണ്​.’ – അഖിലേഷ്​ കൂട്ടിച്ചേര്‍ത്തു.

Subscribe to our newsletter

Leave A Reply

Your email address will not be published.