അ​ജി​ത് ഡോ​വ​ല്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ക​ലാ​പ മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു

AJITH DOVEL, DELHI

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ക​ലാ​പ മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. മൗ​ജ്പു​ര്‍, സീ​ലം​പു​ര്‍, ജ​ഫ്രാ​ബാ​ദ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ച​ത്. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. സ്ഥി​തി​ഗ​തി​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് ഡോ​വ​ല്‍ പ​റ​ഞ്ഞു.

നി​ല​വി​ല്‍ ഇ​വി​ടെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ള്‍ സം​തൃ​പ്ത​രാ​ണെ​ന്നും പ​റ​ഞ്ഞ ഡോ​വ​ല്‍ പോ​ലീ​സ് അ​വ​രു​ടെ ജോ​ലി കൃ​ത്യ​മാ​യി ചെ​യ്യു​ന്നു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി ഡോ​വ​ലി​നോ​ട് അ​വി​ടു​ത്തെ ജ​ന​ങ്ങ​ള്‍ ത​ങ്ങ​ള്‍ അ​നു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ളേ​ക്കു​റി​ച്ച്‌ വി​വ​രി​ച്ചു. ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ ജീ​വി​ക്കാ​ന്‍ ഭ​യ​മാ​ണെ​ന്നും അ​വ​ര്‍ ഡോ​വ​ലി​നോ​ട് പ​റ​ഞ്ഞു.

ജ​ന​ങ്ങ​ള്‍ പോ​ലീ​സി​ന്‍റെ ക​ഴി​വി​നെ സം​ശ​യി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ല്ലാം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ന്‍ പോ​ലീ​സി​ന് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​മെ​ന്നാ​യി​രു​ന്നു ഡോ​വ​ലി​ന്‍റെ മ​റു​പ​ടി. നേ​ര​ത്തെ, ഡ​ല്‍​ഹി​യി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പൂ​ര്‍​ണ ചു​മ​ത​ല ഡോ​വ​ലി​ന് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ക്കൂ​ടി​യാ​ണ് അ​ദ്ദേ​ഹം ക​ലാ​പ​മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്.

അ​തേ​സ​മ​യം, ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നു മു​ന്നേ അ​ദ്ദേ​ഹം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ച്ച്‌ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.

Read Previous

അഞ്ച് രൂപ നല്‍കാത്തത് ചോദ്യം ചെയ്തു: ഓട്ടോഡ്രൈവറെ ജീവനക്കാര്‍ തല്ലിക്കൊന്നു

Read Next

മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ “ശോ​ഭ​ന ഭാ​വി’ നേ​ര്‍​ന്ന് ഗ്രാ​മ​മു​ഖ്യ​ന്‍

error: Content is protected !!