നടുറോഡില്‍ സ്വന്തം ലിംഗം മുറിച്ചത് എയ്ഡ്‌സ് ബാധിതനായ യുവാവ്

കൊച്ചി | എച്ച് ഐ വി ബാധിതനായ മാനസിക രോഗിയായ ബംഗാളി യുവാവാണ് നടുറോഡില്‍ സ്വന്തം ലിംഗം ഛേദിച്ചതെന്ന് പോലീസ്. ഇയാളുടെ മുറിഞ്ഞ ലിംഗം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇയാള്‍ സുഖംപ്രാപിച്ചു വരുന്നു.
പശ്ചിമ ബംഗാള്‍ കുഛ്ബിഹാര്‍ ജില്ലക്കാരനായ സുഭാഷ് സര്‍ക്കാരിന്റെ മകന്‍ റാം ശങ്കര്‍(27) ആണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

എറണാകുളം ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍കാവ് തിലക് ലൈബ്രറിക്ക് സമീപം ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ആളുകള്‍ നോക്കി നില്‍ക്കെ റാം ശങ്കര്‍ കടുംകൈ ചെയ്തത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫ്‌ളൈയിംഗ് സ്‌ക്വാഡ് എത്തി ഇയാളെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഐസൊലേഷന്‍ വാര്‍ഡിലെത്തിച്ച ശേഷം ഇയാള്‍ മാനസിക പ്രശ്‌നങ്ങളൊന്നും കാണിക്കുന്നില്ലെന്നും ആവശ്യമെങ്കില്‍ ഇയാളെ തൃശൂരിലെ മാനസിക രോഗാശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ പറഞ്ഞു. ‘തിരുവനന്തപുരത്ത് പെയിന്റിംഗ് ജോലിക്ക് വന്നതാണ് റാം ശങ്കര്‍ എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭ്യമായില്ല

Read Previous

വാളയാര്‍ ഇരട്ടക്കൊലപാതകം, ഘടകകക്ഷികളുടെ നിലപാട് വ്യക്തമാക്കണം : ജോണി നെല്ലൂര്‍.

Read Next

മലപ്പുറത്ത് തുണിക്കട കത്തി നശിച്ചു; കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതെന്ന് സൂചന

error: Content is protected !!