എഐസിസി പ്രവർത്തക സമിതി യോഗം ഇന്ന്

ദില്ലി: എഐസിസി പ്രവർത്തക സമിതി യോഗം ഇന്ന് അഹമ്മദാബാദിൽ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന യോഗത്തിൽ പ്രകടന പത്രിക സംബന്ധിച്ചും ചർച്ചകളുയരും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുമോ, സഖ്യനീക്കങ്ങൾ, എന്നിവ സംബന്ധിച്ചും കോൺഗ്രസ് വർക്കിംങ് കമ്മിറ്റി നിർണ്ണായകമാണ്.

Atcd inner Banner

 

യോഗത്തിന് ശേഷം രാഹുലും സോണിയയും പ്രിയങ്കയും തെരഞ്ഞെടുപ്പ് റാലിയിലും പങ്കെടുക്കും. യുപിക്ക് പുറത്ത് പ്രിയങ്ക പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗമെന്ന പ്രത്യേകതയും അഹമ്മദാബാദ് റാലിക്കുണ്ട്. ഹാർദിക് പട്ടേൽ റാലിയിൽ എത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചേക്കും.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.