01 RDads Front Top Josco

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും ഫോണുകൾ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും ഫോണുകൾ പിടികൂടി. ഒന്നാം ബ്ലോക്കിൽ നടത്തിയ റെയ്ഡിലാണ് ഫോൺ പിടികൂടിയത്. ഇതോടെ കണ്ണൂർ സെന്‍ട്രൽ ജയിലിൽ നിന്നും പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി.

കണ്ണൂരിൽ മുമ്പ് ഒരാഴ്ച നീണ്ട റെയ്ഡിൽ 44 ഫോണുകളാണ് പിടിച്ചെടുത്തിരുന്നത്. മുറ്റത്ത് കുഴിച്ചിട്ട നിലയിലും കിണറ്റിലെറിഞ്ഞ നിലയിലുമൊക്കെയാണ് ഫോണുകൾ കണ്ടെത്തിയിരുന്നത്. ഫോണുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തടവുകാരെ ജയിൽ മാറ്റുകയും സെല്ലുകൾ മാറ്റുകയും ചെയ്തിരുന്നു.

ജയിൽ ഡിജിപിയുടെ തന്നെ നേതൃത്വത്തിൽ കണ്ണൂര്‍ ജയിലില്‍ നടന്ന റെയ്ഡിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഫോൺ ഉപയോഗിച്ച  തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Subscribe to our newsletter
11 RDads Place Your ads small

Comments are closed.