വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്, ബിജു മേനോൻ, അജു വർഗീസ് കൂട്ടുകെട്ടിൽ എത്തുന്ന ആദ്യരാത്രിയുടെ ടീസർ പുറത്തിറങ്ങി.വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ  ചിത്രമാണിത്.

ഓണാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ചിരിക്കുന്ന ടീസർ വിവാഹ സദ്യയുടെ പശ്‌ചാത്തത്തിലുള്ള ചില രസികൻ നിമിഷങ്ങളാണ് പങ്കുവയ്ക്കുന്നത്. നർമ്മത്തിന് പ്രാധാന്യം നൽകിയിട്ടുള്ള ഫാമിലി എൻറർടൈനാറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.