20 വര്‍ഷം ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച തന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് ശത്രുഘന്‍ സിന്‍ഹ

പട്ന: 20 വര്‍ഷം ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച തന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് ശത്രുഘന്‍ സിന്‍ഹ. ബിജെപി വിടാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി കരഞ്ഞു. ഒരിക്കലും എന്നോട് പോകരുതെന്ന് പറഞ്ഞില്ല. അദ്ദേഹത്തിന്‍റെ അനുഗ്രഹം വാങ്ങിയാണ് ഞാന്‍ ബിജെപി വിട്ടതെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.

താന്‍ ബിജെപിയില്‍ ചേര്‍ന്ന സമയം പാര്‍ട്ടിയില്‍ ജനാധിപത്യമായിരുന്നു. ഇപ്പോള്‍ ഏകാധിപത്യമാണ്. മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടത്ര ബഹുമാനം നല്‍കുന്നില്ല. ഗാന്ധിനഗര്‍ മണ്ഡലത്തില്‍നിന്ന് അദ്വാനിയെ മാറ്റിയപ്പോള്‍ നേതാക്കളാരും അദ്ദേഹത്തെ ബന്ധപ്പെട്ടില്ലെന്നും സിന്‍ഹ ആരോപിച്ചു. ഷൂട്ട് ആന്‍ഡ് സ്കൂട്ട് പോളിസിയാണ് മോദിയുടേത്.

നമ്മള്‍ തൊഴിലില്ലായ്മയെക്കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം പുല്‍വാമയെക്കുറിച്ച് പറയും. ജനത്തിന് അറിയാന്‍ താല്‍പര്യമുള്ള ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ടാണ് അദ്ദേഹം മറുപടി നല്‍കാത്തതെന്നും ശത്രുഘന്‍ സിന്‍ഹ ചോദിച്ചു.

Subscribe to our newsletter

Leave A Reply

Your email address will not be published.