സത്യവാങ്മൂലം കാണിച്ചിട്ടും പൊലിസിന്റെ തെറിവിളി; മുഖ്യമന്ത്രിക്ക് പരാതി

adimali police, idukki

കൊച്ചി:സത്യവാങ്മൂലം നല്‍കിയിട്ടും അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പോയ വിദ്യാര്‍ഥിയെ പൊലീസ് അസഭ്യവര്‍ഷം നടത്തിയതായി പരാതി. കഴിഞ്ഞ ദിവസമാണ് അടിമാലിയില്‍വെച്ച്‌ വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി പൊലീസ് തെറിവിളിച്ചത്. സംഭവത്തില്‍ യുവാവ് മുഖ്യമന്ത്രിക്കും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. മാങ്കുളം സ്വദേശിയായ അഭിന്‍ പി മാണിയാണ് പരാതി നല്‍കിയത്. അടിമാലിയില്‍ സഹോദരനെ കാത്തുനില്‍ക്കുന്ന സമയത്താണ് അതുവഴി വന്ന പൊലീസ് വാഹനം നിര്‍ത്തി തെറിവിളിച്ചത്. സത്യവാങ്മൂലം കാണിച്ചിട്ടും തെറിവിളി തുടരുകയായിരുന്നു. ലാത്തിക്കൊണ്ട് അടിക്കാന്‍ ശ്രമിക്കുകയും തന്റെ ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിക്കാന്‍ ശ്രമിച്ചതായും യുവാവ് പരാതിയില്‍ പറയുന്നു.

Read Previous

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ

Read Next

വിഡിയോ കോണ്‍ഫറന്‍സിലൂടെ നിശ്ചയം നടത്തി

error: Content is protected !!