നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരം ഇന്ന് ആരംഭിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. മൂന്ന് ദിവസത്തേയ്ക്ക് നീണ്ടുനില്‍ക്കുന്ന വിസ്താരത്തിനാണ് ഇന്ന് തുടക്കമാകുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു.

പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം തുടങ്ങാനിരിക്കെ കൊവിഡും ലോക്ക് ഡൗണ്ടും എത്തിയതടൊടെ വിചാരണ നീട്ടുകയായിരുന്നു. മാര്‍ച്ച് 24 ന് ശേഷം വിസ്താരം നടന്നിട്ടില്ല. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്.

നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശന്‍, സംവിധായകന്‍ ലാലിന്റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും. ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. നടന്‍ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിന്റെ തീയതിയും നിശ്ചയിക്കാനുണ്ട്.

Read Previous

ഇന്ത്യയില്‍ ഒരു ദിവസത്തെ കൊവിഡ് മരണ നിരക്ക് 445; ആകെ മരണം13699 ആയി

Read Next

കാണാതായ വൈദികനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

error: Content is protected !!