നടിയെ ആക്രമിച്ച കേസ്; വിചാരണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കാലാവധി നീട്ടണമെന്ന് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടു. സുപ്രീംകോടതിയോടാണ് ജഡ്ജി ഈ ആവശ്യം ഉന്നയിച്ചത്. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി കോടതിയെ സമീപിച്ചത്. കേസ് നാലാം തിയതി പരിഗണിക്കും. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, കൊവിഡ് ബാധ വ്യാപിച്ചതോടെ മൂന്ന് മാസത്തോളം വിചാരണ മുടങ്ങിയ സാഹചര്യത്തിലാണ് ജഡ്ജി കോടതിയെ സമീപിച്ചത്. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ച്, പ്രത്യേക ഹര്‍ജി നല്‍കി, കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി വര്‍ഗീസിനെ ഈ കേസിന്റെ വിചാരണയ്ക്കായി നിയോഗിച്ചിരുന്നു. ഇവരാണ് വിചാരണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Read Previous

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Read Next

എരുമേലിയില്‍ മത്സ്യ വ്യാപാരം 10 ദിവസത്തേക്ക് കൂടി നിരോധിച്ചു

error: Content is protected !!