യുവനടന്‍ ഷെയിന്‍ നിഗത്തിനുണ്ടായിരുന്ന വിലക്ക് നീക്കി.

SHAIN NIGAM,SHANE NIGAM,ACTOR,RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

ഷെയിന്‍ നാളെ ഷൂട്ടിംഗ് തുടങ്ങും. വെയില്‍,കുര്‍ബാനി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും. ഏപ്രില്‍ 15 മുതല്‍ പുതിയ സിനിമകളില്‍ അഭിനയിച്ച് തുടങ്ങാം. സിനിമ രംഗത്ത് എല്ലാവര്‍ക്കും പെരുമാറ്റചട്ടം കൊണ്ടു വരും

കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗത്തിനുണ്ടായിരുന്ന വിലക്ക് നീക്കി. സിനിമ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് നീക്കിയത്. ഷെയിന്‍ നാളെ ഷൂട്ടിംഗ് തുടങ്ങും. വെയില്‍,കുര്‍ബാനി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും. ഏപ്രില്‍ 15 മുതല്‍ പുതിയ സിനിമകളില്‍ അഭിനയിച്ച് തുടങ്ങാം. സിനിമ രംഗത്ത് എല്ലാവര്‍ക്കും പെരുമാറ്റചട്ടം കൊണ്ടു വരും

SHANE NIGAM, AMMAകഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയ്ന്‍ നിഗത്തെ വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത ഷെയ്ന്‍ നിഗം അറിയിച്ചത്. ഷൂട്ടിംഗ് തടസപ്പെട്ട വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കാവും ഷെയ്ന്‍ നിഗം നഷ്ടപരിഹാരം നല്‍കുക. രണ്ട് സിനിമകള്‍ക്കുമായി 32 ലക്ഷം രൂപ നല്‍കാം എന്നാണ് ഷെയ്ന്‍ അറിയിച്ചിരിക്കുന്നത്. ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ പ്രശ്‌നം നല്ല രീതിയില്‍ അവസാനിക്കുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സംഘടനകളുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷെയ്ന്‍ നിഗവും വ്യക്തമാക്കിയതോടെയാണ് വിലക്ക് നീങ്ങിയത്.

Read Previous

ടിക്ക് ടോക്കിലൂടെ സൗഹൃദത്തിലായി പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

Read Next

വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസ് ശുചീകരിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മാതൃകയായി.

error: Content is protected !!