നടി കോവൈ സരള കമൽഹാസന്റെ പാർട്ടിയിൽ

ചെന്നൈ: പ്രമുഖ തമിഴ് സിനിമാനടി കോവൈ സരള കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ ചേർന്നു. മക്കൾ നീതി മയ്യം ഓഫീസിൽ വെള്ളിയാഴ്ച നടന്ന വനിതദിനാഘോഷച്ചടങ്ങിൽ പങ്കെടുത്ത അവർ കമൽഹാസന്റെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്.

Atcd inner Banner

മക്കൾ നീതി മയ്യം സമൂഹത്തിൽ മാറ്റം കൊണ്ടുവരും.സിനിമാനടൻമാർ സിനിമയിലേക്ക് വരുന്നത് നല്ല പ്രവണതയാണ്. വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടൻമാർക്ക് സാധാരണക്കാരുടെ പ്രശ്നങ്ങൾ മറ്റാരേക്കാളും ഉൾക്കൊള്ളാനും സങ്കടങ്ങൾ ഒപ്പാനും പറ്റും. കമൽഹാസന്റെ പാർട്ടിയെ ഇഷ്ടപ്പെടുന്നതും ഇതുകൊണ്ടാണെന്നും കോവൈ സരള വ്യക്തമാക്കി.

മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ 750-ഓളം ചിത്രങ്ങളിൽ കോവൈ സരള അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കമൽഹാസൻ മക്കൾ നീതി മയ്യം തുടങ്ങിയത്. നടിമാരായ ശ്രീപ്രിയ, കമിലനാസർ തുടങ്ങിയവർ പാർട്ടി അംഗങ്ങളാണ്.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.