പെരുമ്പാവൂരില്‍ ലോറിയിൽ കാറിടിച്ച് മലപ്പുറം സ്വദേശികളായ മൂന്നുപേര്‍ മരിച്ചു

പെരുമ്പാവൂരില്‍ എം.സി.റോഡിൽ പുല്ലുവഴി വില്ലേജ് ഓഫീസ് ജംഗ്ഷന് സമീപം നിര്‍ത്തിയിട്ട ലോറിയിൽ കാറിടിച്ച് മൂന്നുപേര്‍ മരിച്ചു. മലപ്പുറം, ഒറ്റത്തറ, കോട്ടൂര്‍, മൂഴിത്തറ വീട്ടിൽ ഹനീഫ 29, ഭാര്യ സമുയ്യ 20, ഹനീഫയുടെ സഹോദരൻ ഷാജഹാന്‍ 27 എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 3.30 നായിരുന്നു അപകടം. ഹനീഫയും ഷാജഹാനും സുമയ്യയുടെ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകവേയായിരുന്നു അപകടം. കാറോടിച്ചയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൂന്നുപേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ കുറുപ്പംപടി പോലിസ് കസ്റ്റഡിയിലെടുത്തു.
പൗരൻ ഓൺലൈൻ

Read Previous

മന്ത്രി കെ കെ ശൈലജക്കെതിരെ അധിക്ഷേപം: യുവാവ് അറസ്റ്റിൽ

Read Next

കൊവിഡ് 19 വൈറസ് ബാധയുള്ളയാള്‍ കയറിയ തൃശൂർ എന്‍ എന്‍ പുരത്തെ ബേക്കറി മൂന്നു ദിവസത്തേക്ക് പൂട്ടിയിടും

error: Content is protected !!