ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടറിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന പ്‌ളസ്ടൂ വിദ്യാര്‍ത്ഥിനി മരിച്ചു.

മുവാറ്റുപുഴ: ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടറിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന പ്‌ളസ്ടൂ വിദ്യാര്‍ത്ഥിനി മരിച്ചു. പരിക്ക് പറ്റിയ ഒപ്പമുണ്ടായിരുന്ന വീട്ടമ്മയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ എസ്എന്‍ഡിപി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബീമ(17)ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സിഗ്‌നലിനു സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ പെണ്‍കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉച്ചയോടെയാണ് പെണ്‍കുട്ടി മരിച്ചത്. പായിപ്ര സ്‌കൂള്‍പടി പാത്താരുമറ്റം മൈതീന്റെയും റംലയുടെയും മകളാണ് ബീമ, സഹോദരങ്ങള്‍ അല്‍ത്താഫ് ,അഫ്സല്‍. സ്‌ക്കൂട്ടര്‍ ഓടിച്ചിരുന്ന സിന്ധുവും ചികിത്സയിലാണ്.

11 RDads Place Your ads small

Avatar

Chief Editor

Read Previous

വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ലഘൂകരിക്കണം: ഡീന്‍കുര്യാക്കോസ് എം പി

Read Next

പ്രാദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമനിധി ഉടന്‍ നടപ്പിലാക്കണം; കെ.ജെ.യു

error: Content is protected !!