പുല്ലുവഴിയില്‍ വാഹനാപകടം; പേട്ടസ്വദേശി ഹസര്‍ ഹാറൂണ്‍ മരിച്ചു.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

മുവാറ്റുപുഴ : മൂവാറ്റുപുഴ പെരുമ്പാവൂര്‍ എം.സി.റോഡില്‍ പുല്ലുവഴിക്ക് സമീപം ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മൂവാറ്റുപുഴ പേട്ട കളരിക്കുടിതാഴത്ത് വീട്ടില്‍ ഹാറൂണിന്റെ മകന്‍ ഹസര്‍ ഹാറൂണ്‍ (20) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന ഹസര്‍ മുവാറ്റുപുഴയില്‍ നിന്നും പെരുമ്പാവൂരിലേയ്ക്ക് ബൈക്കില്‍ വരും വഴി മുന്‍പിലുണ്ടായിരുന്ന ഐഷര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കവേ ബൈക്കിന്റെ ഹാന്റില്‍ ഉടക്കി ലോറിയില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായതത്രെ. റോഡില്‍ തെറിച്ചുവീണ ഹസറിന് തലയ്ക്കും, കൈകള്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പരിസരവാസികളും ലോറി ഡ്രൈവറും ചേര്‍ന്ന് ജീപ്പില്‍ കയറ്റി പെരുമ്പാവൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Previous

എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്‍

Read Next

ലോക് ഡൗൺ കാലത്ത് പുന്നമറ്റത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ കൈതാങ്ങ്

error: Content is protected !!