ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു

മൂവാറ്റുപുഴ : ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു പിക്കപ്പ് വാനില്‍ സഞ്ചരിച്ചിരുന്ന ഗൃഹനാഥന്‍ മരിച്ചു. മുളവൂര്‍ പൊന്നിരിക്കപ്പറമ്പ് കോട്ടക്കുടി ( കൊമ്പനാടന്‍ ) ബഷീര്‍ (60) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. കാര്‍ഷികോല്പന്ന കച്ചവടത്തിനുപോയി വീട്ടിലേക്കുതിരിച്ചുവരവെ കോലഞ്ചേരിയില്‍വച്ച് എതിരെവന്ന നാഷണല്‍പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പിക്ക് വാന്‍ ഓടിച്ചിരുന്ന ഓലിക്കല്‍ ഇബ്രാഹിം പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുവരെയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബഷീറിനെ ഉടന്‍ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. ഭാര്യ ഫാത്തിമ (മുളവൂര്‍ ചിരണ്ടായത്ത് കുടുംബാംഗമാണ്) മക്കള്‍ ഷെമീന, ഷിന്‍സ് മരുമക്കള്‍ ഷമീര്‍ (നെല്ലിക്കുഴി) റിസ്വാന ( പുതുപ്പാടി)

Read Previous

കബനി പാലസ് ഓഡിറ്റോറിയത്തില്‍ അക്ഷയ പുസ്തകനിധി ജൂബിലി ഉദ്ഘാടനം

Read Next

രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍

Leave a Reply

error: Content is protected !!